"പ്രി​യ​ങ്ക​യു‌‌​ടെ ചാ​യ​ക്ക​ട'; ന്യൂ​യോ​ര്‍​ക്കി​ല്‍ ഭ​ക്ഷ​ണ​ശാ​ല​യു​മാ​യി പ്രി​യ​ങ്ക
Sunday, March 7, 2021 2:49 PM IST
ന്യൂ​യോ​ര്‍​ക്കി​ല്‍ ഇ​ന്ത്യ​ന്‍ ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ച്ച് ന​ടി പ്രി​യ​ങ്ക ചോ​പ്ര. സോ​ന എ​ന്ന പേ​രി​ലാ​ണ് ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂ​ടെ​യാ​ണ് പു​തി​യ സം​രം​ഭം ആ​രം​ഭി​ച്ച കാ​ര്യം ന​ടി അ​റി​യി​ച്ച​ത്. എ​ന്നൊ​ടൊ​പ്പം വ​ള​ര്‍​ന്ന രു​ചി​ക​ള്‍​ക്കൊ​രി​ടം എ​ന്നാ​ണ് പു​തി​യ ഭ​ക്ഷ​ണ​ശാ​ല സം​ബ​ന്ധി​ച്ച് പ്രി​യ​ങ്ക​യു​ടെ ക​മ​ന്‍റ്.

രു​ചി​ക​ര​വും പു​തു​മ​യു​ള്ള​തു​മാ​യ മെ​നു ത​യ്യാ​റാ​ക്കി​യ​ത് പ്ര​മു​ഖ ഷെ​ഫ് ഹ​രി നാ​യി​ക്കാ​ണെ​ന്നാ​ണ് പ്രി​യ​ങ്ക പ​റ​യു​ന്ന​ത്. ഭ​ര്‍​ത്താ​വ് നി​ക്കി​നൊ​പ്പം ഭ​ക്ഷ​ണ​ശാ​ല​യ്ക്കാ​യു​ള്ള സ്ഥ​ല​ത്ത് ന​ട​ത്തി​യ പൂ​ജ​യു​ടെ ചി​ത്ര​ങ്ങ​ളും പ്രി​യ​ങ്ക പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. 2019 സെ​പ്റ്റം​ബ​റി​ലാ​ണ് പൂ​ജ ന​ട​ത്തി​യ​ത്. മെ​ലി​സ ബോ​വേ​ഴ്സാ​ണ് താ​ൻ മ​ന​സി​ൽ ക​ണ്ട​തു​പോ​ലെ ഭ​ക്ഷ​ണ​ശാ​ല ഒ​രു​ക്കി​യ​ത്. ഈ ​മാ​സം അ​വ​സാ​നം സോ​ന പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്രി​യ​ങ്ക പോ​സ്റ്റി​ലൂ​ടെ അ​റി​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.