"ബാ​ല​താ​ര​ത്തി​നു വ​രെ പ്ര​തി​ഫ​ലം കൊ​ടു​ത്തു, എ​നി​ക്ക് ത​ന്നി​ല്ല'
Sunday, May 23, 2021 7:19 PM IST
സി​നി​മാ​രം​ഗ​ത്ത് പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ട്ട​താ​യി തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന് ന​ടി രാ​ധി​ക ആ​പ്തെ. രാം ​ഗോ​പാ​ല്‍ വ​ര്‍​മ​യു​ടെ ര​ക്ത് ച​രി​ത്ര എ​ന്ന സി​നി​മ​യി​ലും മ​ഹേ​ഷ് മ​ഞ്ജ്‍​രേ​ക്ക​റി​ന്‍റെ വാ​ഹ് ലൈ​ഫ് ഹോ ​തോ ഐ​സി എ​ന്ന സി​നി​മ​യി​ലെ​യും അ​നു​ഭ​വ​ത്തെ കു​റി​ച്ചാ​ണ് രാ​ധി​ക പ​റ​ഞ്ഞ​ത്.

ര​ക്ത് ച​രി​ത്ര​യി​ല്‍ അ​ഭി​ന​യി​പ്പോ​ള്‍ ഒ​രു ഭാ​ഷ​യി​ല്‍ മാ​ത്രം എ​ന്നാ​ണ് ആ​ദ്യം എ​ന്നോ​ടു പ​റ​ഞ്ഞ​ത്. പി​ന്നീ​ട് ത​മി​ഴി​ലും തെ​ലു​ങ്കി​ലും എ​ന്നെ​ക്കൊ​ണ്ട് അ​ഭി​ന​യി​പ്പി​ച്ചു. പ​ക്ഷേ മ​തി​യാ​യ പ്ര​തി​ഫ​ലം ന​ല്‍​കി​യി​ല്ല.​വാ​ഹ് ലൈ​ഫ് ഹോ ​തോ ഐ​സി എ​ന്ന സി​നി​മ​യി​ല്‍ പ്ര​തി​ഫ​ലം ഇ​ല്ലാ​തെ അ​ഭി​ന​യി​ക്കാ​നാ​ണ് എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ​ത്തി​പ്പോ​ഴാ​ണ് ബാ​ല​താ​ര​ത്തി​ന് ഉ​ള്‍​പ്പെ​ടെ പ്ര​തി​ഫ​ലം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് അ​റി​ഞ്ഞ​ത്. ഇ​ത് എ​നി​ക്ക് അ​സ​ഹ്യ​മാ​യി തോ​ന്നി- രാ​ധി​ക ആ​പ്തേ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.