ബോളിവുഡ് സിനിമാ പ്രേഷകരുടെ ഇഷ്ട നടിയാണ് കരീന കപൂര്‍. ബോളിവുഡില്‍ ആണ് അഭിനയിക്കുന്നതെങ്കിലും മലയാളികള്‍ക്കും നടി പ്രിയങ്കരിയാണ്. ഇപ്പോഴിതാ തന്നെക്കുറിച്ച് ഉയര്‍ന്ന ഒരു വിവാദത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കരീന.
രാമായണം സിനിമയാകുന്പോൾ സീതയായി അഭിനയിക്കുന്നതിന് പ്രതിഫലം വര്‍ധിപ്പിച്ചെന്നും ചിത്രത്തില്‍ അഭിനയിക്കുന്നതിന് 12 കോടി രൂപ ആവശ്യപ്പെട്ടു എന്നുമായിരുന്നു കരീനയ്ക്ക് നേരേയുള്ള ആരോപണം. ഇപ്പോള്‍ ഈ ആരോപണത്തിനുള്ള കരീനയുടെ മറുപടിയാണ് ചര്‍ച്ചയാകുന്നത്.
സിനിമയില്‍ തുല്യ വേതനത്തിനു നടിമാര്‍ ശബ്ദിക്കുന്നത് സാധാരണ കാരണമായി കാണണമെന്നും തന്റെ മൂല്യം തനിക്ക് അറിയാമെന്നും കരീന പറയുന്നു. ഗാര്ഡിയന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
എനിക്ക് എന്താണ് വേണ്ടതെന്നാണ് ഞാന്‍ വ്യക്തമാക്കുന്നത്. അതിന് ആ ബഹുമാനം ലഭിക്കണമെന്ന് ഞാന്‍ കരുതുന്നു. ഇത് ആവശ്യപ്പെടുന്നു എന്നതിലല്ല കാര്യം. സ്ത്രീകളെ ബഹുമാനിക്കുക എന്നതിലാണ്. കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ കരുതുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പു വരെ ഒരു സിനിമയില്‍ ഒരു പുരുഷനും സ്ത്രീക്കും തുല്യ വേതനം ലഭിക്കുന്നതിനെക്കുറിച്ച് ആരും സംസാരിക്കില്ലായിരുന്നു. ഇപ്പോള്‍ നമ്മളില്‍ പലരും അതിനെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്. ബോളിവുഡിലെ നിര്‍ഭാഗ്യകരമായ ലിംഗ-വേതന-അസമത്വം ഉയര്‍ത്തികാണിക്കാന്‍ കൂടുതല്‍ നടിമാര്‍ രംഗത്തു വരുന്നതില്‍ സന്തോഷമുണ്ട്- കരീന പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.