സോഷ്യൽമീഡിയയിൽ മസിൽ കാണിച്ച് ഷർട്ട് ധരിക്കാതെ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന പുരുഷന്മാരോട് താത്പര്യമില്ലെന്ന് നാഷണൽ ക്രഷ് ആയി അറിയപ്പെടുന്ന നടി രശ്മിക മന്ദാന. വർക്ക്ഔട്ടും ശരീരം ശ്രദ്ധിക്കുകയും ചെയ്യുന്ന പുരുഷന്മാരെ ഇഷ്ടമാണ്. എന്നാൽ അത് സോഷ്യൽമീഡിയയിലൂടെ പ്രദർശിപ്പിക്കുന്നതിനോട് താത്പര്യമില്ല. ഇക്കാര്യത്തിൽ താനൊരു പഴഞ്ചനാണെന്നും രശ്മിക പറയുന്നു.
അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് രശ്മിക പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് തുറന്നു പറഞ്ഞത്. പ്രണയത്തിന് പ്രായവ്യത്യാസം തടസ്സമല്ലെന്നാണ് രശ്മിക പറയുന്നത്. തന്നേക്കാൾ പ്രായം കുറഞ്ഞ ആളെയോ കൂടിയ ആളെയോ പ്രണയിക്കാം, പ്രണയിക്കുന്നയാളുടെ വ്യക്തിത്വത്തിലാണ് കാര്യമെന്ന് രശ്മിക പറയുന്നു.
കൂർഗിലുണ്ടായിരുന്ന കാലത്ത് ഒരിക്കൽ പോലും കൂർഗ് സ്വദേശിയായ ആൺകുട്ടിയെ താൻ കണ്ടിട്ടില്ലെന്ന് രശ്മിക പറയുന്നു. നാട്ടിലെ ആൺകുട്ടികളൊക്കെ എങ്ങോട്ട് പോയെന്ന് മാതാപിതാക്കളോട് താൻ ചോദിക്കുക വരെ ചെയ്തിട്ടുണ്ടെന്നും രശ്മിക പറയുന്നു.
കുട്ടിക്കാലത്ത് ബോർഡിംഗ് സ്കൂളിലും ഹോസ്റ്റലിലുമായിരുന്നു പഠനം. അവിടെ ഏതെങ്കിലും ആൺകുട്ടിയെ നോക്കിയാൽ പോലും കൂട്ടുകാർ പേര് വിളിച്ച് കളിയാക്കും. ഇത്രയും മതി ഡേറ്റിങ്ങിലാണെന്ന് പറയാൻ.
ഫോർബ്സ് ഇന്ത്യയുടെ ഏറ്റവും സ്വാധീനം ചെലുത്തുന്ന വ്യക്തിയായി അടുത്തിടെ രശ്മികയെ തിരഞ്ഞെടുത്തിരുന്നു. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ അല്ലു അർജുൻ, സാമന്ത, വിജയ് ദേവരകൊണ്ട, യാഷ് എന്നിവരെ പിന്നിലാക്കിയാണ് രശ്മികയുടെ നേട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.