പേ​ടി​പ്പെ​ടു​ത്തു​ന്ന ശ​രീ​ര​ഭാ​ഷ; ധ്രു​വ സ​ർ​ജ​യു​ടെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം മാ​ർ​ട്ടി​ൻ; ടീ​സ​ർ
Saturday, February 25, 2023 11:35 AM IST
ധ്രു​വ സ​ർ​ജ നാ​യ​ക​നാ​യി എ​ത്തു​ന്ന മാ​ർ​ട്ടി​ൻ എ​ന്ന പാ​ൻ ഇ​ന്ത്യ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. പാ​ക്കി​സ്ഥാ​നി​ലെ ഒ​രു ജ​യി​ലി​ൽ ത​ട​വി​ലു​ള്ള ഇ​ന്ത്യ​ൻ നാ​യ​ക​ന്‍റെ ക​ഥ‌​യാ​ണ് ചി​ത്രം പ​റ​യു​ന്ന​തെ​ന്ന് ടീ​സ​റി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്. സ്ഫോ​ട​നാ​ത്മ​ക​മാ​യ രം​ഗ​ങ്ങ​ളാ​ണ് ടീ​സ​റി​ൽ കാ​ണി​ക്കു​ന്ന​ത്. എ.​പി. അ​ർ​ജു​നാ​ണ് മാ​ർ​ട്ടി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.



ശ​ക്ത​മാ​യ ഒ​രു ശ​രീ​ര​ഭാ​ഷ​യോ​ടെ‌​യാ​ണ് ചി​ത്ര​ത്തി​ൽ ധ്രു​വ് സ​ർ​ജ എ​ത്തു​ന്ന​ത്. ന​ട​ൻ അ​ര്‍​ജു​ൻ സ​ർ​ജ ക​ഥ​യെ​ഴു​തി​യി​രി​ക്കു​ന്ന ചി​ത്രം വാ​സ​വി എ​ന്‍റ​ര്‍​പ്രൈ​സി​ന്‍റെ ബാ​ന​റി​ൽ ഉ​ദ​യ് കെ. ​മെ​ഹ്ത​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം സ​ത്യ ഹെ​ഗ്ഡെ, എ​ഡി​റ്റ​ർ കെ.​എം. പ്ര​കാ​ശ്.

ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്ര​മി​റ​ങ്ങു​ന്ന​ത്. ധ്രു​വ സ​ർ​ജ​യെ കൂ​ടാ​തെ വൈ​ഭ​വി ഷാ​ന്ധി​ല്യ, അ​ന്വേ​ഷി ജ​യി​ൻ, ചി​ക്ക​ണ്ണ, മാ​ള​വി​ക അ​വി​നാ​ഷ്, അ​ച്യു​ത് കു​മാ​ർ, നി​കി​റ്റി​ൻ ധീ​ർ, ന​വാ​ബ് ഷാ, ​രോ​ഹി​ത് പ​ത​ക് തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് സി​നി​മ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.