സ്റ്റൈലിഷ് ലുക്കിൽ മിയ; ചിത്രം ഏറ്റെടുത്ത് ആരാധകർ
Thursday, December 7, 2023 3:56 PM IST
നടി മിയ ജോർജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിദേശത്തു പോയപ്പോൾ പകർത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വെള്ള ബനിയനും ജീൻസിന്റെ പാവാടയുമാണ് താരത്തിന്റെ വേഷം. ഒപ്പം ഒരു കമ്മൽ മാത്രമാണ് പെയർ ചെയ്തിരിക്കുന്നത്. അമ്മയായതിന് ശേഷമാണ് മിയ കൂടുതൽ സുന്ദരിയായതെന്നും എല്ലാ ലുക്കും താരത്തിന് ഇണങ്ങുമെന്നും ആരാധകർ പറയുന്നു.
വിവാഹശേഷവും സിനിമയിൽ സജീവമാണ് മിയ. അശ്വിനാണ് മിയയുടെ ഭർത്താവ്. ലൂക്കയാണ് മകൻ. ലൂക്കായ്ക്കൊപ്പമുള്ള ചിത്രങ്ങൾ പലപ്പോഴും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുമുണ്ട്. എല്ലാത്തിനും പിന്തുണയുമായി ഭർത്താവ് അശ്വിനും ഒപ്പമുണ്ട്.
ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തിയ പ്രണയ വിലാസമാണ് മിയയുടേതായി ഈ വർഷം പുറത്തിറങ്ങിയ ഏക മലയാള ചിത്രം. അതിഥി വേഷത്തിലാണ് താരം ചിത്രത്തിലെത്തിയത്.
വിക്രം നായകനായെത്തിയ കോബ്രയാണ് 2022ൽ മിയ അഭിനയിച്ച ഒരേയൊരു സിനിമ. ഈ വർഷം ദ് റോഡ് എന്ന തമിഴ് ചിത്രത്തിലും പ്രത്യക്ഷപ്പെട്ടു. ആസിഫ് അലി, ബിജു മേനോൻ എന്നിവർ അഭിനയിക്കുന്ന ജിസ് ജോയ് ചിത്രമാണ് നടിയുടെ പുതിയ പ്രോജക്ട്.