മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ആദ്യ സ്ക്രീനിംഗ് മുംബൈ പിവിആറില്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട്. അണിയറ പ്രവര്‍ത്തകര്‍ക്കു വേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. സംവിധായകനും നടനുമായ മോഹന്‍ലാല്‍, കാമറമാന്‍ സന്തോഷ് ശിവന്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന് ടി.കെ.രാജീവ് കുമാര്‍ എന്നിവര്‍ ബറോസ് സ്ക്രീനിംഗിനായി മുംബൈയില്‍ എത്തിയിരുന്നു. സിനിമയുടെ ത്രിഡി വേർഷനാണ് പ്രിവ്യു ചെയ്തത്.
അണിയറ പ്രവര്‍ത്തകരെല്ലാം സിനിമയുടെ ഫൈനൽ ഔട്ട്പുട്ടിൽ സന്തോഷവാന്മാരാണെന്നാണ് റിപ്പോർട്ട്. മോഹന്‍ലാലും തന്റെ ആദ്യ സംവിധാന സംരഭത്തില്‍ പൂര്‍ണ തൃപ്തനാണെന്നാണ് റിപ്പോർട്ട്.
മുംബൈ പിവിആറില്‍ നിന്നുള്ള മോഹൻലാലിന്റെയും മറ്റും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒക്ടോബര്‍ മൂന്നിന് റിലീസ് തീരുമാനിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടതിനാല്‍ റിലീസ് മാറ്റിയിരുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 19നോ 20 നോ ആയിരിക്കും ബറോസ് ഇനി തിയറ്ററുകളിലെത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.