ന​ട​ന്മാ​ര്‍​ക്കെ​തി​രാ​യ ലൈം​ഗി​ക ആ​രോ​പ​ണ​ത്തി​ല്‍ സ​ത്യാ​വ​സ്ഥ തെ​ളി​യ​ണ​മെ​ന്ന് ന​ട​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ സ​ത്യ​മു​ണ്ടെ​ങ്കി​ല്‍ അ​തി​ന് പ​രി​ഹാ​രം ക​ണ്ടേ മ​തി​യാ​കൂ. ആ​ര്‍​ക്കെ​തി​രെ​യും എ​ന്ത് ആ​രോ​പ​ണ​ങ്ങ​ളും വി​ളി​ച്ചു​പ​റ​യു​ന്ന സ്ഥി​തി​യാ​ണ് ഇ​ന്നു​ള്ള​ത്. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ ഉ​ട​ച്ചു വാ​ര്‍​ക്ക​ണം. ആ​രോ​പ​ണ​വി​ധേ​യ​ര്‍ മാ​റി​നി​ല്‍​ക്കു​ന്ന​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും ന​ട​ന്‍ സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

"അ​മ്മ'​യു​ടെ നേ​തൃ​നി​ര​യി​ലേ​ക്ക് വ​രാ​ന്‍ ഇ​പ്പോ​ള്‍ ആ​ലോ​ച​ന​യി​ല്ല. ഔ​ദ്യോ​ഗി​ക​മാ​യി സം​ഘ​ട​ന​യി​ല്‍ അ​ത്ത​ര​മൊ​രു ച​ര്‍​ച്ച​യും ഉ​ണ്ടാ​യി​ട്ടി​ല്ല. സം​ഘ​ട​ന​യു​ടെ പേ​ര് ത​ന്നെ അ​മ്മ എ​ന്നാ​ണ്. ആ ​പേ​ര് അ​ന്വ​ര്‍​ഥ​മാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന പു​രോ​ഗ​മ​ന​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന സം​ഘ​ട​ന​യാ​യി അ​മ്മ ശ​ക്ത​മാ​യി തി​രി​ച്ചു​വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ​റ​ഞ്ഞു.

സം​ഘ​ട​ന ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല. സി​നി​മ​യ്ക്ക് സം​ഘ​ട​ന ആ​വ​ശ്യ​മാ​ണ്. സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല, ഒ​രു ജോ​ലി സ്ഥ​ല​ത്തും സ്ത്രീ ​അ​ബ​ല​യാ​ണെ​ന്ന് തോ​ന്നി​യി​ട്ടി​ല്ലെ​ന്നും കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ​റ​ഞ്ഞു.