ഇ​ത് ആ​രാ?; നി​വി​നെ ഞെ​ട്ടി​ച്ച പെ​ണ്‍​കു​ട്ടി
Wednesday, September 18, 2019 3:42 PM IST
ഇ​ത് ആ​രാ​ണെ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ചോ​ദ്യ​ത്തി​ന് മു​ൻ​പി​ൽ ഞെട്ടി നി​വി​ൻ പോ​ളി. ചെ​ന്നൈ​യി​ൽ ല​വ് ആ​ക്ഷ​ൻ ഡ്രാ​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. നി​വി​ന്‍റെ ആ​രാ​ധി​ക​യാ​യ പെ​ണ്‍​കു​ട്ടി ഓ​ട്ടോ​ഗ്രാ​ഫി​നാ​യി ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു.

താ​രം ഓ​ട്ടോ​ഗ്രാ​ഫ് എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ സ​മീ​പം നി​ന്ന കൂ​ട്ടു​കാ​രി ആ​രാ​ധി​ക​യാ​യ കു​ട്ടി​യോ​ട് ചോ​ദി​ച്ചു "ഇ​താ​രാ​ണ്'?. ഇ​ത് ഹീ​റോ എ​ന്ന് ആ ​കു​ട്ടി മ​റു​പ​ടി​യും പ​റ​ഞ്ഞു.

ഇ​തെ​ല്ലാം കേ​ട്ട് പ​ക​ച്ച് നി​ന്ന നി​വി​ൻ പോ​ളി "ഞാ​ൻ ആ​രാ​ണെ​ന്ന്' എ​ന്ന് സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​ഞ്ഞു ചി​രി​ക്കു​ക​യും ചെ​യ്തു. ഏ​റെ ചി​രി​യു​ണ​ർ​ത്തു​ന്ന രം​ഗം അ​ജു വ​ർ​ഗീ​സാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.