മേഘം മോഹൻലാൽ ആയപ്പോൾ
Saturday, September 21, 2019 9:51 AM IST
മേ​ഘ​ത്തി​ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഛായ, ​എ​ന്നാ​ൽ പി​ന്നെ ക​ണ്ണും മൂ​ക്കും മീ​ശ​യും വ​ര​ച്ച് മേ​ഘ​ത്തെ മൊ​ത്ത​ത്തി​ൽ മോ​ഹ​ൻ​ലാ​ലാ​ക്കി​യേ​ക്കാം എ​ന്നു ഷാ​മി​ൽ തീ​രു​മാ​നി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ൽ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യി ജോ​ലി നോ​ക്കു​ന്ന ഷാ​മി​ൽ ക​ണ്ടാ​ശേ​രി എ​ടു​ത്ത മോ​ഹ​ൻ​ലാ​ലി​ന്‍റെ ഛായ​യു​ള്ള മേ​ഘ​ത്തി​ന്‍റെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

എ​ന്താ​യാ​ലും ഫോ​ട്ടോ ക​ണ്ട മോ​ഹ​ൻ​ലാ​ൽ ഷാ​മി​ലി​നെ നേ​രി​ട്ടു വി​ളി​ക്കു​ക​യും ചെ​യ്തു. സൈ​നി​ക കേ​ന്ദ്ര​ത്തി​ലെ പൊ​തു കു​ളി​സ്ഥ​ല​ത്ത് കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഛായ​യു​ള്ള മേ​ഘ​ശ​ക​ല​ത്തെ ക​ണ്ട​ത്.

അ​പ്പോ​ൾ​ത്ത​ന്നെ ഷാ​മി​ൽ മേ​ഘ​ത്തി​ന്‍റെ ഫോ​ട്ടോ​യും എ​ടു​ത്തു. മേ​ഘ​ത്തി​ന് മീ​ശ​യും ക​ണ്ണും പു​രി​ക​വും വ​ര​ച്ചു​ചേ​ര്‍​ത്ത​തോ​ടെ മേ​ഘം മോ​ഹ​ൻ​ലാ​ലാ​യി. ആ​ദ്യം സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് ആ​ണ് ചി​ത്രം അ​യ​ച്ചു കൊ​ടു​ത്ത​ത്. പി​ന്നീ​ട് ഫോ​ട്ടോ മോ​ഹ​ൻ​ലാ​ലും കാ​ണാ​നി​ട​യാ​യി. അ​തോ​ടെ മോ​ഹ​ൻ​ലാ​ലി​നെ കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന ഷാ​മി​ലി​നെ മോ​ഹ​ൻ​ലാ​ൽ ഇ​ന്ന​ലെ വി​ളി​ക്കു​ക​യും ചെ​യ്‍​തു.

മോ​ഹ​ൻ​ലാ​ൽ ത​ന്നെ വി​ളി​ച്ച​ത് ത​ന്‍റെ ജീ​വി​ത​ത്തി​ലെ സു​വ​ർ​ണ നി​മി​ഷ​മാ​ണെ​ന്നാ​ണു ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഷാ​മി​ൽ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.