ര​ഞ്ജ​ൻ പ്ര​മോ​ദി​ന്‍റെ ചി​ത്ര​ത്തി​ൽ അ​ന്ന ബെ​ൻ
Sunday, October 20, 2019 2:16 PM IST
ബി​ജു മേ​നോ​ൻ നാ​യ​ക​നാ​യ ര​ക്ഷാ​ധി​കാ​രി ബൈ​ജു ഒ​പ്പ് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ര​ഞ്ജ​ൻ പ്ര​മോ​ദ് ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ന്ന ബെ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ന്ന ത​ന്നെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്.

ര​ണ്ടാം ഭാ​വം, മീ​ശ​മാ​ധ​വ​ൻ, മ​ന​സി​ന​ക്ക​രെ, അ​ച്ചു​വി​ന്‍റെ അ​മ്മ, ന​ര​ൻ തു​ട​ങ്ങി​യ സി​നി​മ​ക​ൾ​ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ര​ഞ്ജ​ൻ, ഫോ​ട്ടോ​ഗ്രാ​ഫ​ർ, റോ​സ് ഗി​റ്റാ​റി​നാ​ൽ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

മാ​ത്തു​ക്കു​ട്ടി സേ​വ്യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഹെ​ല​നാ​ണ് അ​ന്ന​യു​ടേ​താ​യി ഒ​രു​ങ്ങു​ന്ന ചി​ത്രം. പു​തി​യ പ്രൊ​ജ​ക്ടി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.