ഫാ​മി​ലി ആ​ക്‌ഷ​ൻ‌ ഡ്രാ​മ‍യുമായി സുരേഷ് ഗോപി
Tuesday, October 22, 2019 10:54 AM IST
സു​രേ​ഷ് ഗോ​പി​യു​ടെ ര​ണ്ടാ​മ​ത്ത വ​ര​വി​ലെ ര​ണ്ടാ​മ​ത്ത ചി​ത്രം നി​ഥി​ൻ ര​ഞ്ജി​പ​ണി​ക്ക​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്നു. അ​നൂ​പ് സ​ത്യ​ന്‍റെ ചി​ത്ര​ത്തി​നു ശേ​ഷം സു​രേ​ഷ് ഗോ​പി അ​ഭി​ന​യി​ക്കു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം ഗു​ഡ്‌വി​ൽ എ​ന്‍റ​ർ​ടെയ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജ് നി​ർ​മി​ക്കു​ന്നു.‌

ഹൈ​റേ​ഞ്ച് പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ക​ഥ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന ഈ ​ചി​ത്രം ഒ​രു ആ​ക്ഷ​ൻ ഫാ​മി​ലി ഡ്രാ​മ ആ​യി​രി​ക്കു​മെ​ന്ന് നി​ഥി​ൻ ര​ഞ്ജി​പ​ണി​ക്ക​ർ പ​റ​ഞ്ഞു. ലാ​ൽ ഇ​തി​ൽ ശ​ക്ത​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ സ​യ ഡേ​വി​ഡ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്നു.

ഐ.എം .വി​ജ​യ​ൻ, അ​ല​ൻ​സി​യാ​ർ, പ​ത്മ​രാ​ജ് ര​തീ​ഷ്, സു​ജി​ത് ശ​ങ്ക​ർ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, കി​ച്ചു ടെ​ല്ല​സ്, ബി​നു പ​പ്പു, മോ​ഹ​ൻ ജോ​സ്, ക​ണ്ണ​ൻ രാ​ജ​ൻ പി. ​ദേ​വ്, മു​രു​ക​ൻ, മു​ത്തു​മ​ണി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.