നിത്യാമേനോനും ഇഷ തൽവാറും ഒന്നിക്കുന്ന "മാജിക് ലൗ' നവംബർ ഒന്നിന്
Wednesday, October 23, 2019 4:23 PM IST
നിത്യാമേനോനും ഇഷ തൽവാറും ഒന്നിക്കുന്ന "മാജിക് ലൗ' നവംബർ ഒന്നിന് കേരളത്തിലെ തിയറ്ററുകളിൽ പ്രദർശത്തിന് എത്തും. ആത്മ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷിബിലി പി.എസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ്കുമാർ കോണ്ടയാണ്. ഹർഷവർധന്‍റെ കഥയ്ക്ക് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.

ത്രികോണ പ്രണയ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ഐ. ആൻഡ്രൂ ഛായാഗ്രാഹണവും പ്രവീണ്‍ എഡിറ്റിംഗും നിർവഹിക്കുന്നു. അനൂപ് റൂബൻസാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.