അച്ഛനൊപ്പം ഒടുവിലത്തെ ബസ് യാത്ര; ഇപ്പോൾ മകനൊപ്പം
Monday, November 18, 2019 2:45 PM IST
വർഷങ്ങൾക്കുശേഷം ബസിൽ കയറിയപ്പോൾ ശോഭനയുടെ ഓർമകൾ ഏറെ പിറകിലേയ്ക്ക് പോയി. സിനിമാ ഷൂട്ടിംഗുകൾക്ക് മാത്രമാണ് ശേഭന ബസിൽ കയറിയിട്ടുള്ളത്. ഇതിനു മുന്പ് ബസ് യാത്ര നത്തിയത് സത്യൻ അന്തിക്കാടിന്‍റെ സിനിമയിലായിരുന്നു. ഇപ്പോൾ കാൽ നൂറ്റാണ്ടിനുശേഷം സത്യന്‍റെ മകൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിനായാണ് ശോഭനയും സുരേഷ്ഗോപിയും ഉൾപ്പെടുന്ന ബസ് യാത്രയുടെ സീൻ ചിത്രീകരിച്ചത്.

ചിത്രത്തിന്‍റെ ഷൂട്ടിംഗ് സ്റ്റില്ലിനൊപ്പം ശോഭനയാണ് തന്‍റെ ബസ്യാത്രയുടെ അനുഭവം ഫേസ് ബുക്കിൽ പങ്കുവച്ചത്. "ഞാൻ അവസാനമായി ഒരു ബസിൽ കയറിയത് അനൂപിന്‍റെ അച്ഛന്‍റെ സിനിമയിലായിരുന്നു' എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്.

2013-ൽ എത്തിയ തിര എന്ന ചിത്രത്തിനു ശേഷം ശോഭന മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണിത്. സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യന്‍റെ കന്നിച്ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ഒപ്പം സുരേഷേഗോപി ഇടവേളക്കുശേഷം പ്രധാന കഥാപാത്രമായി എത്തുന്നു. ദുൽക്കർ സൽമാനും പ്രിയദർശന്‍റെ മകൾ കല്യാണിയുമാണ് മറ്റ് പ്രധാന താരങ്ങൾ. കല്യാണി ശോഭനയുടെ മകളായാണ് അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചെന്നൈയിൽ പുരേഗമിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.