വി​വാ​ഹ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ച് കേ​ശു​വേ​ട്ട​നും ര​ത്‌​ന​മ്മ ചേ​ച്ചി​യും
Friday, February 14, 2020 12:32 PM IST
വാ​ല​ന്‍റൈ​ന്‍​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് പു​തി​യ പോ​സ്റ്റ​ര്‍ പ​ങ്കു​വ​ച്ച് കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ന്‍ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍. സി​നി​മ​യി​ല്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ദി​ലീ​പി​ന്‍റെ​യും ഉ​ര്‍​വ​ശി​യു​ടെ​യും വി​വാ​ഹ​വാ​ര്‍​ഷി​ക​ത്തി​ന്‍റെ ചി​ത്ര​വും പോ​സ്റ്റ​റി​ലു​ണ്ട്. 35-ാം വി​വാ​ഹ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന കേ​ശു​വേ​ട്ട​നും ര​ത്‌​ന​മ്മ ചേ​ച്ചി​ക്കും സ്‌​പെ​ഷ​ല്‍ വാ​ല​ന്‍റൈ​ന്‍​സ് ഡേ ​എ​ന്ന് പോ​സ്റ്റ​റി​ല്‍ കു​റി​ച്ചി​ട്ടു​മു​ണ്ട്.

സ​ജീ​വ് പാ​ഴൂ​രി​ന്‍റെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് നാ​ദി​ര്‍​ഷ ആ​ണ്. സ​ലിം​കു​മാ​ര്‍, ഹ​രി​ശ്രി അ​ശോ​ക​ൻ, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍, ഹ​രീ​ഷ് ക​ണാ​ര​ൻ, സി​ദ്ധി​ഖ്, ശ്രീ​ജി​ത്ത് ര​വി, ജാ​ഫ​ര്‍ ഇ​ടു​ക്കി, ഗ​ണ​പ​തി, അ​നു​ശ്രി, സ്വാ​സി​ക തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.