ഞാ​ൻ സു​രേ​ഷ് ഗോ​പി​യു​ടെ ഫാ​ൻ ബോ​യ്: ദുൽഖർ സൽമാൻ
Thursday, February 20, 2020 10:03 AM IST
സു​രേ​ഷ് ഗോ​പി, ശോ​ഭ​ന എ​ന്നി​വ​രു​ടെ കൂ​ടെ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ ഭാ​ഗ്യ​മാ​ണെ​ന്നും സു​രേ​ഷ് ഗോ​പി​യു​ടെ ഫാ​ൻ ബോ​യി ആ​ണ് താ​നെ​ന്നും ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. സു​രേ​ഷ് ഗോ​പി​യി​ൽ നി​ന്നും ശോ​ഭ​ന​യി​ൽ നി​ന്നും ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നു​ണ്ടെ​ന്നും ദു​ൽ​ഖ​ർ പ​റ​ഞ്ഞു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സുരേ​ഷ് ഗോ​പി​യോ​ടു​ള്ള ത​ന്‍റെ ആ​രാ​ധ​ന ദു​ൽ​ഖ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സു​രേ​ഷ് ഗോ​പി, ശോ​ഭ​ന, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എ​ന്നി​വ​ര​ഭി​ന​യി​ച്ച വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ൾ നി​റ​ഞ്ഞ് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ദു​ൽ​ഖ​ർ സ​ൽ​മാ​നാ​ണ്. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​നൂ​പ് സ​ത്യ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​രക്കു​റു​പ്പി​ന്‍റെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള കു​റു​പ്പ് എ​ന്ന ചി​ത്ര​മാ​ണ് ദു​ൽ​ഖ​റി​ന്‍റേ​താ​യി ഇ​നി റി​ലീ​സ് ആ​കാ​നു​ള്ള​ത്. ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.