ഫെ​ഫ്ക "അ​ന്നം' പ​ദ്ധ​തി​ക്ക് തു​ട​ക്കം
Saturday, March 28, 2020 1:13 PM IST
രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ച്ച് ന​ല്‍​കു​വാ​ന്‍ ഫെ​ഫ്ക​യു​ടെ മൂ​ന്ന് സം​ഘ​ട​ന​ക​ള്‍. ഫെ​ഫ്ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. ഫെ​ഫ്ക​യു​ടെ പ്രൊ​ഡ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍റ്, ഡ്രൈ​വേ​ഴ്‌​സ്, മെ​സ് എ​ന്നീ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളാ​ണ് ഈ ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്.

"അ​ന്നം' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. വീ​ടു​ക​ളി​ലും തെ​രു​വി​ലും ഒ​റ്റ​പെ​ട്ടു​പോ​യ​വ​ര്‍​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഫെ​ഫ്ക​യു​ടെ മെ​സ് യൂ​ണി​യ​ന്‍ ഉ​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണം ഡ്രൈ​വേ​ഴ്‌​സ് യൂ​ണി​യ​ന്‍റെ വാ​ഹ​ന​ങ്ങ​ളി​ല്‍ പ്രൊ​ഡ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍​സ് യൂ​ണി​യ​ന്‍ അം​ഗ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി ചേ​ര്‍​ന്ന് മാ​ര്‍​ച്ച് 28ന് ​എ​റ​ണാ​കു​ള​ത്ത് ആ​രം​ഭി​ക്കും.

കോ​വി​ഡ് 19 ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഫെ​ഫ്ക​യു​ടെ 400 വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി വി​ത​ര​ണം ചെ​യ്യാ​നു​ള്ള തീ​രു​മാ​നം ഫെ​ഫ്ക കൈ​ക്കൊ​ണ്ട​ത്. ഫെ​ഫ്ക​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന എ​ല്ലാ സു​മ​ന​സു​ക​ള്‍​ക്കും ഫെ​ഫ്ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും പ്ര​സി​ഡ​ന്‍റ് സി​ബി മ​ല​യി​ലും ന​ന്ദി അ​റി​യി​ച്ചു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.