അനൂപിനൊപ്പം പ്രിയ: "ഒ​രു നാ​ല്‍​പ്പ​തു​കാ​ര​ന്‍റെ ഇ​രു​പ​ത്തൊ​ന്നു​കാ​രി'
Friday, June 26, 2020 7:28 PM IST
ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജി​ന് ശേ​ഷം അ​നൂ​പ് മേ​നോ​നും വി​കെ പ്ര​കാ​ശും ഒ​രു​മി​ക്കു​ന്നു. "ഒ​രു നാ​ല്‍​പ്പ​തു​കാ​ര​ന്‍റെ ഇ​രു​പ​ത്തൊ​ന്നു​കാ​രി'​യെ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് അ​നൂപ് മേ​നോ​ൻ ത​ന്നെ​യാ​ണ്.

ചി​ത്ര​ത്തി​ൽ അ​നൂ​പ് മേ​നോ​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത് പ്രി​യാ വാ​രി​യ​രാ​ണ്. പു​തി​യ ചി​ത്ര​ത്തെ​പ്പ​റ്റി​യു​ള്ള വി​ശേ​ഷ​ങ്ങ​ൾ അ​നൂ​പ് മേ​നോ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

അ​നൂ​പ് മേ​നോ​ന്‍, വി​കെ പ്ര​കാ​ശ്, ഡി​ക്സ​ണ്‍ പൊ​ഡു​ത്താ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഡി​ക്സ​ണ്‍ ആ​ദ്യ​മാ​യാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണ​രം​ഗ​ത്തെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.