Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
‘അനന്യം’ ഈ പാട്ടുവെട്ടം..!
Sunday, June 28, 2020 7:46 PM IST
റിയാലിറ്റി വേദികളിൽ തിളങ്ങുന്നവർക്ക് പിന്നണി പാടാൻ മുന്തിയ പരിഗണന നല്കുന്ന കാലത്താണ് "വെള്ളം’ സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ സാധാരണ ജീവിതപരിസരങ്ങളിൽ നിന്ന് അസാധാരണ പ്രതിഭാസ്പർശമുള്ള അനന്യയെന്നെ അഞ്ചാം ക്ലാസുകാരിയെ ബിജിബാലിന്റെ ഈണത്തിൽ പാടാൻ വിളിക്കുന്നത്.
“അവർക്കൊക്കെ അവസരങ്ങളുണ്ട്. ഈ കുട്ടിക്ക് അത്തരം സാധ്യതകൾ കുറവല്ലേ. ഏറെ ഫീൽ ചെയ്താണ് അനന്യ പാടുന്നത്. ഫീലുള്ള ആ വോയ്സ് ബിജിബാലിന് വളരെ ഇഷ്ടമായി. ഇനിയും പാട്ടുകൾ അനന്യയെ തേടിയെത്തും...” കുഞ്ഞുസ്വപ്നങ്ങൾക്കു ചിറകുകൾ നല്കിയ പ്രജേഷ് സെൻ പറയുന്നു.
ഉൾക്കണ്ണിലൂടെ മാത്രം ഈ ലോകം കാണുന്ന അനന്യയുടെ പാട്ട് അച്ഛനെക്കുറിച്ചാണ്, അമ്മയെക്കുറിച്ചാണ്, സർവചരാചരങ്ങളെയും തൊട്ടുണർത്തുന്ന സ്നേഹത്തെക്കുറിച്ചുമാണ്. ബിജിബാലും നിധീഷ് നടേരിയും ചേർന്നൊരുക്കിയ "പുലരിയിലച്ഛന്റെ തുടുവിരലെന്നപോൽ തൊട്ടുണർത്തുന്നൂ തൂവെട്ടം..’ യൂട്യൂബിൽ ഇതുവരെ ആസ്വദിച്ചത് രണ്ടരലക്ഷത്തിലധികംപേർ. ജയസൂര്യയും സിദ്ധിക്കും സംയുക്ത മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന "വെള്ളം’ കണ്ണൂരുള്ള ഒരു മനുഷ്യന്റെ ജീവിതമാണു പറയുന്നത്.
വഴിത്തിരിവായത് ‘നീ മുകിലോ...’
മൂന്നര വയസിൽ അനന്യ പാടിത്തുടങ്ങിയെന്ന് അമ്മ പ്രജിത. ഒന്നാം ക്ലാസിൽ ആയപ്പോഴേക്കും സിനിമാപാട്ടുകളിലെത്തി. "ഇന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്...’ അതിലാണു തുടക്കം. റേഡിയോയിലും മൊബൈലിലും കേട്ട പാട്ടുകളൊക്കെ അനന്യ പാടിപ്പഠിച്ചു. രാഗേഷ് ഹരിശ്രീയാണ് ആദ്യമായി പാട്ടു പഠിപ്പിച്ചത്. കണ്ണൂർ ഫ്ളവേഴ്സ് അക്കാദമിയിലെ ഷമീർബാബുവാണ് ഇപ്പോഴത്തെ ഗുരു.
കഴിഞ്ഞ വർഷം ക്ലാസിലിരുന്ന് ലഞ്ച് ബ്രേക്കിൽ പാടിയ "നീ മുകിലോ..’ എന്ന പാട്ടാണ് വഴിത്തിരിവായത്. അനിഷ എന്ന കുട്ടി എടുത്ത വീഡിയോ നടി അനുമോൾക്ക് അയച്ചുകൊടുത്തു. അതു സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ചാനലുകൾ കൊച്ചുപാട്ടുകാരിയെത്തേടി കണ്ണൂർ വാരത്തെ വീട്ടിലെത്തി. സിനിമയിൽ പാടാൻ ആഗ്രഹമുള്ളതായി അനന്യ അഭിമുഖങ്ങളിൽ പറഞ്ഞു.
പ്രാർഥനയോടെ തുടക്കം...
അനന്യയുടെ അഭിലാഷം പ്രജേഷ് സെൻ അറിഞ്ഞത് "റോക്കറ്റ്റി’ സിനിമയുടെ വർക്കിനിടയിലാണ്. ഏഷ്യാനെറ്റിൽ ജേണലിസ്റ്റായ സുഹൃത്ത് വിനിതയാണ് ആ പാട്ടുവീഡിയോ എത്തിച്ചത്. “എനിക്കതു ഹൃദയസ്പർശിയായി തോന്നി. വെള്ളത്തിന്റെ മ്യൂസിക് ചെയ്യുന്ന ബിജിബാലിനെ വിളിച്ചു.
ബിജിബാൽ അനന്യയുടെ പാട്ട് മുന്പേ കേട്ടിരുന്നു. അനന്യയെ നമ്മുടെ സിനിമയിൽ പാടിക്കാമെന്ന് ഞാൻ. അതിനുള്ള സിറ്റ്വേഷൻ ഉണ്ടോ എന്നായി ബിജിബാൽ. സിറ്റ്വേഷൻ ഉണ്ടാക്കാം ഞാൻ പറഞ്ഞു. അങ്ങനെ സ്കൂൾ സീക്വൻസിൽ അനന്യയ്ക്കു വേണ്ടി ഒരു പ്രാർഥനാഗീതം രൂപപ്പെടുത്തി. ബിജിബാൽ ഒരു പാട്ട് മ്യൂസിക് ഉണ്ടാക്കി. നിധീഷ് നടേരി എഴുതിയ വരികൾ പാടി ബിജിബാൽ അനന്യയ്ക്ക് അയച്ചുകൊടുത്തു. സിനിമയുടെ ഷൂട്ട് തുടങ്ങുംമുന്പ് അനന്യയെ എറണാകുളത്തെ സ്റ്റുഡിയോയിൽ എത്തിച്ച് പാട്ട് റെക്കോർഡ് ചെയ്തു” പ്രജേഷ് സെൻ പറഞ്ഞു.
പ്രകാശം പരത്തുന്ന പാട്ടുകാരി
റിക്കാർഡിംഗിന് വന്നപ്പോഴാണ് ബിജിബാൽ അനന്യയെ ആദ്യമായി കണ്ടത്. പുതിയ പാട്ടുകൊടുത്താൽ ആ കുട്ടി എങ്ങനെ പഠിക്കും, അതു കൃത്യമായിട്ടാണോ പഠിക്കുന്നത്, അതിന്റെ സംഗതികളെല്ലാം കൃത്യമായി കണ്സീവ് ചെയ്തിട്ടാണോ വരുന്നത്...പലതായിരുന്നു ബിജിബാലിന്റെ സംശയങ്ങൾ.
“അദ്ഭുതകരമെന്നു പറയട്ടെ... പാട്ടിലെ ചെറിയ ചെറിയ കാര്യങ്ങളും ഡീറ്റയിലിംഗുമെല്ലാം കൃത്യമായി പഠിച്ചാണ് അനന്യ വന്നത്. അത്ര ദൂരെ നിന്നാണു വന്നതെങ്കിൽപ്പോലും കേവലം 20 മിനിറ്റുകൊണ്ട് ആ കുട്ടി പാടിക്കഴിഞ്ഞിരുന്നു. ഒരു കറക്ഷനും പിന്നീട് എടുക്കേണ്ടി വന്നില്ല. മോഹനം എന്നൊക്കെ പറയാവുന്ന രീതിയിൽ സിംപിളായ ഒരു പ്രാർഥന.
പാട്ട് സിംപിളാണെങ്കിലും ബുദ്ധിമുട്ടുള്ളതാണെങ്കിലും അതു പ്രകാശമാനമാക്കണമല്ലോ. പ്രത്യേകിച്ചും പ്രാർഥനയാകുന്പോൾ കേൾക്കുന്നവർക്കും അതു വെളിച്ചം പകരുന്നതാവണം. അക്ഷരസ്ഫുടതയ്ക്കപ്പുറം പാട്ടിന്റെ ഒരു സ്ഫുടതയുണ്ടല്ലോ... പാട്ടു പാടുന്നതിലുളള ഒരുറപ്പ്. അത് ആത്മവിശ്വാസത്തിൽ നിന്നു വരുന്നതാണ്. അവനവൻ സംശയിച്ചാണു പാടുന്നതെങ്കിൽ ആ പാട്ടിന്റെ ഉദ്ദേശം തന്നെ മാറിപ്പോകും. കൃത്യതയോടെ, ഒരു സംശയവുമില്ലാതെയാണ് ആ കുട്ടി പാടുന്നത്. അക്ഷരസ്ഫുടതയ്ക്കൊപ്പം സംഗീതത്തിലുള്ള കൃത്യതയും...അതിലൊക്കെയാണ് ഏറ്റവും മതിപ്പു തോന്നിയത്. കുട്ടികൾ പാടുന്ന പാട്ടൊക്കെയാണെങ്കിൽ തുടർന്നും അനന്യയെക്കൊണ്ട് പാടിക്കുന്നതിൽ സന്തോഷം ” ബിജിബാൽ പറഞ്ഞു.
പാട്ടെഴുതുന്പോൾ അറിയാമായിരുന്നു...
“അനന്യയാവും ഈ പാട്ടു പാടുകയെന്ന് ബോധിയിലിരുന്ന് പാട്ടെഴുന്പോൾ അറിയാമായിരുന്നു. കാരണം, ബിജിബാൽ സാറും പ്രജേഷ് ഭായിയുമൊക്കെ അതു തീരുമാനിച്ചിരുന്നു. നീ മുകിലോ വൈറലായി നിൽക്കുന്ന സമയമായിരുന്നു അത്.
ആദ്യത്തെ കുറച്ചു വരികൾ എഴുതിത്തുടങ്ങിയ ശേഷമാണ് ട്യൂൺ തന്നത്. തളിപ്പറന്പിലെ സെറ്റിലെത്തിയ അനന്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. വൈകാതെ വീട്ടിൽ പോയി കാണും....” ഗാനരചയിതാവ് നിധീഷ് നടേരി പറഞ്ഞു.
മാധവനും മഞ്ജുവാര്യരും സുരാജും
സെലിബ്രിറ്റികളും അനന്യയുടെ പാട്ട് ഏറ്റെടുത്തിരിക്കുന്നു. “നടൻ മാധവ ൻ പാട്ട് ട്വിറ്ററിൽ ഷെയർ ചെയ്തു. കേട്ട് ഇഷ്ടമായിട്ടാണ് മഞ്ജുവാര്യർ ഫേസ്ബുക്കിൽ പാട്ട് ലോഞ്ച് ചെയ്തത്. അനന്യയുടെ ശബ്ദം ഏറെ ഹോണ്ടിംഗ് ആണെന്നു സുരാജ് വെഞ്ഞാറമൂട് പറഞ്ഞിരുന്നു. പാട്ട് ഹിറ്റായതോടെ അനന്യ സന്തോഷത്തിലാണ്. കാരണം, അവൾക്കു പുറംലോകമൊന്നും ഇല്ലല്ലോ. ആകെയുള്ളതു ശബ്ദം മാത്രമല്ലേ. പുറത്തു കൊണ്ടുപോയി ചികിത്സിക്കണമെങ്കിൽ പോലും പ്രൊഡ്യൂസേഴ്സ് റെഡിയാണ്.” അനന്യയ്ക്കു കാഴ്ച ലഭിക്കാനുള്ള സാധ്യതകൾ തേടുകയാണ് പ്രജേഷ് സെൻ.
വാരം യുപി സ്കൂൾ വിദ്യാർഥിയായ അനന്യ ധർമശാലയിലെ മോഡൽ സ്കൂൾ ഫോർ ബ്ലൈൻഡിൽ ബ്രെയിൻ ലിപി പഠിക്കുന്നു. “ സ്കൂളിൽ കൊണ്ടുപോകുന്നതും കൂട്ടിരിക്കുന്നതും വീട്ടിലേക്കു കൂട്ടിവരുന്നതും ഞാനാണ്. അവൾക്കു നടക്കാനും മറ്റും എപ്പോഴും ഒരാളുടെ സഹായം വേണം ” അനന്യയെ ചേർത്തുപിടിച്ച് പ്രജിത പറഞ്ഞു.
വലിയ പാട്ടുകാരിയാവണം
പാടിക്കഴിഞ്ഞപ്പോൾ ന്ധനന്നായിട്ടുണ്ട്, ഒരുപാട് ഇഷ്ടമായി’ എന്നു ബിജി ബാൽ പറഞ്ഞതും പാട്ടു കേട്ട് കൂട്ടുകാർ വിളിച്ചതുമെല്ലാം ഓർക്കുന്പോൾ അനന്യയുടെ മനസിൽ പുതുവെട്ടം. നീ മുകിലോ, രാജഹംസമേ, പുലർകാല സുന്ദരസ്വപ്നത്തിൽ, മൗനസരോവരമാകെയുണർന്നു... അനന്യയുടെ ഇഷ്ടഗാനങ്ങൾ തീരുന്നില്ല.
“ചിത്രച്ചേച്ചി, എം.ജി. ശ്രീകുമാർ അങ്കിൾ, യേശുദാസ് അങ്കിൾ...എല്ലാവരുടെയും പാട്ടുകൾ ഇഷ്ടമാണ്. വലിയ പാട്ടുകാരിയാവണം..,” വാരത്തെ കൊച്ചുവീട്ടിലിരുന്ന് അനന്യ പറഞ്ഞു. കൂലിപ്പണി ചെയ്യുന്ന അച്ഛൻ പുഷ്പനും അമ്മ പ്രജിതയും സഹോദരി അതുല്യയും അവളുടെ സ്വപ്നങ്ങൾക്കൊപ്പമാണ്. അനന്യയുടെ മോഹങ്ങൾ പാട്ടുകളുടെ ആകാശങ്ങളിലേക്കു പറന്നു തുടങ്ങുകയാണ്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ; മേയ് 16ന് തിയറ്ററുകളിൽ
സുരേശനേയും സുമലതയേയും ആയിരം കണ്ണുമായ്’ എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയെയും പ
ഇന്ദ്രൻസും ജാഫർ ഇടുക്കിയും പ്രധാനവേഷത്തിലെത്തുന്ന ഒരുപ്പോക്കൻ; പാക്കപ്പ് ആയി
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാ
റിയൽ ഹീറോ; ആടുജീവിതം കാണാൻ നജീബ് തിയറ്ററിൽ
തന്റെ ജീവിതം അഭ്രപാളിയിൽ കാണാൻ നജീബ് തിയറ്ററിലെത്തി. നജീബിന്റെ ജീവിതാനുഭവ
എന്റെ രാജകുമാരിക്ക് പിറന്നാൾ, സ്നേഹത്തോടെ അച്ഛാ; വിസ്മയയ്ക്ക് പിറന്നാളാശംസകളുമായി മോഹൻലാൽ
മകൾ വിസ്മയയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. എന്റെ രാജകുമാരിക്ക് ജന്മദി
പ്രിബുക്കിംഗിലൂടെ മാത്രം കോടികൾ; കേരളത്തിൽ 400 സ്ക്രീനുകൾ; ചരിത്രമാകാൻ ആടുജീവിതം
മലയാളികൾക്കിടയിൽ റിലീസിന് മുൻപെ ഇത്രയധികം ചർച്ചയായ മറ്റൊരു മലയാളചിത്രം
വിശന്നിരുന്നും ക്ഷീണവും ബലഹീനതയും കൊണ്ട് തളർന്നു പോയ പൃഥ്വിരാജ്; വൈകാരിക കുറിപ്പുമായി സുപ്രിയ
ആടുജീവിതം തിയറ്ററിലെത്തുന്പോൾ ചിത്രത്തിലെ നജീബായി മാറിയ പൃഥ്വിരാജിന് വൈകാരി
സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായി?
നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായതായി റിപ്പോർട്ടുകൾ. ചില തെ
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ അംഗമായി മോഹൻലാൽ
മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ ഡയറക്ടേഴ്സ
സംശയങ്ങൾ ബാക്കി വയ്ക്കുന്ന മുറി; ഒരു കട്ടിൽ ഒരു മുറി വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു
പൂർണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാ
അവർ ചെയ്തത് തെറ്റ്; സത്യഭാമ വിവാദത്തിൽ ഫഹദ് പറയുന്നു
നിറത്തിന്റെ പേരിൽ മോഹിനിയാട്ടം കലാകാരനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ പ
ഫെഫ്ക തൊഴിലാളി സംഗമം; സിനിമ സീരിയൽ ചിത്രീകരണത്തിന് സന്പൂർണ അവധി
മലയാള ചലച്ചിത്ര, സീരിയൽ, വെബ്സീരിസ് ചിത്രീകരണത്തിന് ഇന്ന് സന്പൂർണ അവധി. മല
പറഞ്ഞത് പരമ അബദ്ധവും വർണവെറിയും; ആർഎൽവി രാമകൃഷ്ണനെ പിന്തുണച്ച് ഫെഫ്ക
ജാതി അധിക്ഷേപത്തിൽ ഡോ. ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ഫെഫ്ക. കേരള സമൂഹം മു
11 വർഷത്തിന് ശേഷം പുതിയ ചിത്രവുമായി ഹരിഹരൻ; നിർമാണം കാവ്യ ഫിലിംസ്
പതിനൊന്നു വർഷങ്ങൾക്ക് ശേഷം പുതിയ സിനിമയുമായി സംവിധായകൻ ഹരിഹരൻ തിരിച്ചെത
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച രോമാഞ്ചം ഇനി ഹിന്ദിയിലും; അർജുൻ അശോകന്റെ വേഷത്തിൽ തുഷാർ കപൂർ
സൗബിനെ നായകനാക്കി ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ‘രോമാഞ്ചം’ സിനിമ
കോടികൾ മുടക്കിയിട്ടും ഒടിടികൾക്ക് ലാഭമില്ല; കച്ചവടത്തിൽ തിരിച്ചടി
കോവിഡ് കാലത്ത് തിയറ്ററുകളിലേയ്ക്ക് പോകാൻ കഴിയാതെ വന്നപ്പോൾ സിനിമ ആസ്വാദകരു

രഘുവരന്റെ ശബ്ദത്തിൽ ഞാൻ ഹലോ വെച്ചു, ഞാൻ സത്യൻ ആണ്, സത്യൻ അന്തിക്കാട്’; ‘അയ്യോ സാറേ!; കുറിപ്പുമായി സംവിധായകൻ
ആട്ടം സിനിമ കണ്ട് സത്യൻ അന്തിക്കാട് വിളിച്ച് അഭിനന്ദിച്ച സന്തോഷം പങ്കുവച്ച് സംവ
കമൽഹാസന്റെ വരികൾ, പ്രണയാർദ്രനിമിഷങ്ങളിലൂടെ ശ്രുതിയും ലോകേഷും; "ഇനിമേൽ' ആൽബം തരംഗമാകുന്നു
സംവിധായകൻ ലോകേഷ് കനകരാജും നടി ശ്രുതി ഹസനും ഒന്നിച്ച സംഗീത ആൽബം ഇനിമേൽ പുറത
ഇന്നസെന്റ് ഓർമയായിട്ട് ഇന്ന് ഒരാണ്ട്
“ഞാനൊരു സത്യം പറഞ്ഞാ അത് വിശ്വസിക്ക്യോ?”“ആ, പറ!’’ “ന്നാ, എനിക്കത് ഓർമയില്യ’’ എ
പത്തുവർഷത്തെ പ്രണയം; തപ്സി പന്നു വിവാഹിതയായി
ബോളിവുഡ് നടി തപ്സി പന്നു വിവാഹിതയായി. ഡെൻമാർക്ക് വംശജനും ബാഡ്മിന്റൺ പരിശീല
നടി സുരഭി സന്തോഷ് വിവാഹിതയായി; വരൻ ബോളിവുഡ് ഗായകൻ
നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ക
എമ്പുരാന്റെ ലൊക്കേഷൻ ഹണ്ടിനായി പൃഥ്വിരാജ് മാറ്റിവച്ചത് ഒന്നര വർഷം
എമ്പുരാന്റെ ഷൂട്ടിംഗ് ലൊക്കേഷൻ കണ്ടെത്താനായി പൃഥ്വിരാജ് ചെലവഴിച്ചത് പതിനെട
പോലീസ് വേഷത്തിൽ ടിനി ടോം; പോലീസ് ഡേ ഫസ്റ്റ്ലുക്ക്
നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിന്റെ
തെലുങ്കിൽ ‘ആടുജീവിതം’ പ്രിമിയർ ഷോ നടത്തി പൃഥ്വിരാജ്; ഗംഭീരചിത്രമെന്ന് സംവിധായകർ
തെലുങ്ക് സിനിമയിലെ സംവിധായകർക്കു വേണ്ടി ആടുജീവിതം സിനിമയുടെ സ്പെഷൽ പ്രിമിയ
വിറ്റത് ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ, നേടിയത് കോടികൾ; കേരളത്തിൽ പ്രീ സെയിലുമായി ആടുജീവിതം
മാർച്ച് 28ന് റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് - ബ്ലെസി ചിത്രം ആടുജീവിതം സിനിമയുടെ
മമ്മുക്ക മിക്കവാറും ആനന്ദിനെ നോക്കിവെച്ചിട്ടുണ്ടാവും; ആട്ടം സിനിമയെ പ്രശംസിച്ച് ഹരീഷ് പേരടി
ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. സ
ആടുജീവിതത്തിന്റെ തുടക്കവും അവസാനവും; ചിത്രങ്ങൾ പങ്കുവച്ച് അമല പോൾ
ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിന്റെ ആദ്യ ദിനത്തെ ചിത്രവും ആറുവർഷങ്ങൾക്കിപ്പു
മനുവിൽ തുടങ്ങി നജീബ് വരെ, എന്തൊരു യാത്ര; പൃഥ്വിരാജിനെക്കുറിച്ച് സുപ്രിയ
പൃഥ്വിരാജിന്റെ അഭിനയജീവിതത്തെക്കുറിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയ. മനു
ഒർജിനൽ ട്രെയിലറിനോട് കിടപിടക്കുന്ന മറ്റൊന്ന്; ആടുജീവിതം ട്രെയിലർ റിക്രിയഷൻ
ആടുജീവിതം സിനിമയുടെ ട്രെയിലർ റിക്രിയേറ്റ് ചെയ്ത മിടുക്കൻമാരും അവരുടെ വീഡിയോ
ദുൽഖറിന് പിന്നാലെ മണിരത്നം ചിത്രം തഗ്ലൈഫിൽ നിന്നും ജയംരവിയും പിൻമാറുന്നു?
മണിരത്നം - കമൽഹാസൻ ചിത്രം തഗ്ലൈഫിൽ നിന്നും നടൻ ജയംരവിയും പിൻമാറിയതായി റി
ആരംഭമായ്...കപിൽ കപിലന്റെ ശബ്ദം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിലെ ഗാനം ഹിറ്റാകുന്നു
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം 'ജയ് ഗണേഷ്'ലെ ആരംഭമായ്
നിവിനും ധ്യാനും അനശ്വരയും; ചിരിയുണർത്തി മലയാളി ഫ്രം ഇന്ത്യയിലെ ആദ്യഗാനം
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് സംവിധാനം ചെയ്യുന്ന മലയാളി ഫ്രം ഇന്ത്യയിലെ
ഫൈറ്റ് പരിശീലനത്തിന്റെ അപ്ഡേറ്റ്സ് അറിയാൻ വന്ന സംവിധായകൻ, മലർത്തിയടിച്ച് ടൊവീനോ; വീഡിയോ
സംഘട്ടന രംഗങ്ങൾ എങ്ങനെ പോകുന്നുവെന്നറിയാൻ എത്തിയ സംവിധായകനെ മലർത്തിയടിച്
ഇനി എന്നെ കാണണമെങ്കിൽ 10 മിനിറ്റിന് ഒരുലക്ഷം, ഒരു മണിക്കൂറിന് അഞ്ചുലക്ഷം; വൈറലായി അനുരാഗ് കശ്യപിന്റെ കുറിപ്പ്
ഇനി മുതൽ തന്നെ കാണാനായി ആദ്യമായി വരുന്നവരോട് മിനിറ്റിന് പണം വാങ്ങുമെന്ന് സം
ഒരു ദിവസത്തേക്ക് സൂര്യയെ തരുമോ എന്ന് ആരാധിക; രസികൻ മറുപടിയുമായി ജ്യോതിക
ആരാധകരുടെ ഇഷ്ടതാരദന്പതിമാരാണ് സൂര്യയും ജ്യോതികയും. കുടുംബത്തിന് കൂടുതൽ പ്ര
ഗുരുവായൂർ കണ്ണനെ തൊഴുത് ബിജു മേനോനും സംയുക്ത വർമയും; വീഡിയോ
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ബിജു മേനോനും സംയുക്ത വർമയും. ഇരുവരും ദർ
ഞാൻ പ്ലസ്വണ്ണിന് പഠിക്കുന്പോഴായിരുന്നു ആ സംഭവം; ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി മിയ
ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി നടി മിയ. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന
എന്റെ മീനൂട്ടിക്ക് പിറന്നാളാശംസകൾ; ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ
മീനാക്ഷിക്ക് ജൻമനദിനാശംസകൾ നേർന്ന് കാവ്യ മാധവൻ. എന്റെ മീനുട്ടിക്ക് പിറന്നാ
90 ദിവസത്തെ ചിത്രീകരണത്തിന് പാക്കപ്പ്; മമ്മൂട്ടിയുടെ ‘ബസൂക്ക’ പൂർത്തിയായി
മമ്മൂട്ടിയെ നായകനാക്കി ഡിനു ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’
ശ്രുതി ഹസനുമൊത്തുള്ള പ്രണയാർദ്രനിമിഷങ്ങളുമായി ലോകേഷ്; രസികൻ കമന്റുമായി നടി ഗായത്രി
ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്നു. ശ്രുതി ഹസനാണ് ചിത്രത്തിൽ ലോ
ഞങ്ങൾ ആടും പാടും അഭിനയിക്കും: സത്യഭാമയ്ക്കു മണികണ്ഠന്റെ മറുപടി
ആര്എല്വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച സത്യഭാമക്കെതിരെ രൂക്ഷ പ്രതികര
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top