നരസിംഹത്തിലെ ആ "ദി​നേ​ശൻ' വന്ന വഴി...
Wednesday, July 1, 2020 4:42 PM IST
മോ​ഹ​ൻ​ലാ​ലി​ന്‍റെ മെ​ഗാ​ഹി​റ്റ് സി​നി​മ​യാ​യ ന​ര​സിം​ഹ​ത്തി​ലെ ഏ​റെ പ്ര​ശ​സ്ത​മാ​യ ഡ​യ​ലോ​ഗാണ് "നീ ​പോ മോ​നേ ദി​നേ​ശാ’ എ​ന്ന​ത്. സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്രം ചി​ത്ര​ത്തി​ൽ പ​ല​വ​ട്ടം പ​റ​ഞ്ഞ ഡ​യ​ലോ​ഗായി​രു​ന്നു അ​ത്. സി​നി​മ​യി​റ​ങ്ങി​യ കാ​ല​ത്ത് ആ​രാ​ധ​ക​രും ഈ ​ഡ​യ​ലോ​ഗ് ഏ​റ്റു​പ​റ​ഞ്ഞി​രു​ന്നു.

ആ ​ഡ​യ​ലോ​ഗ് സി​നി​മ​യി​ൽ വ​ന്ന​തെ​ങ്ങ​നെ​യെ​ന്ന് സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത് ഇ​ങ്ങ​നെ​യാ​ണ്. കോ​ഴി​ക്കോ​ട് പ്ര​സ് ക്ല​ബി​ൽ നി​ന്നാ​ണ് ആ ​ഡ​യ​ലോ​ഗ് കി​ട്ടു​ന്ന​ത്. കോ​ഴി​ക്കോ​ട്ട് ഉ​ള്ള​പ്പോ​ൾ ഒ​ഴി​വുസ​മ​യ​ങ്ങ​ളി​ൽ ഞാ​നും ര​ഞ്ജി​ത്തും കൂ​ടി അ​വി​ടെ പോ​കും. ന​ല്ല ഭ​ക്ഷ​ണം കി​ട്ടു​ന്ന സ്ഥ​ല​മാ​ണ്.

അ​ങ്ങ​നെ പോ​യ​പ്പോ​ഴാ​ണ് അ​വി​ടെവ​ച്ചൊ​രാ​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​യാ​ൾ എ​ല്ലാ​വ​രേ​യും ദി​നേ​ശാ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ദി​നേ​ശാ ഇ​ങ്ങ് വാ... ​അ​തി​ങ്ങെ​ട് മോ​നേ ദി​നേ​ശാ... പു​ള്ളി​ക്കെ​ല്ലാ​വ​രും ദി​നേ​ശ​ൻ​മാ​രാ​ണ്. കേ​ട്ട​പ്പോ​ൾ അ​തൊ​ന്നു പ​രി​ഷ്ക​രി​ച്ച് സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ ന​ല്ല​താ​യി​രി​ക്കു​മെ​ന്ന് തോ​ന്നി. അ​ങ്ങ​നെ​യാ​ണ് ആ ​ഡ​യ​ലോ​ഗ് ന​ര​സിം​ഹ​ത്തി​ലെ മോഹൻലാലിന്‍റെ കഥാപാത്രത്തിന്‍റെ ട്രേ​ഡ് മാ​ർ​ക്കാ​വു​ന്ന​ത്- ഷാ​ജി കൈ​ലാ​സ് പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.