ജീ​വി​ത​ത്തി​ന്‍റെ പ​കു​തി​യും ക​ഴി​ഞ്ഞ​ത് ഫോ​ൺ പോ​ലു​മി​ല്ലാ​തെ!
Thursday, July 2, 2020 7:54 PM IST
ഇ​ന്ത്യ​യി​ൽ ചൈ​നീ​സ് ആ​പ്പു​ക​ൾ നി​രോ​ധി​ച്ച​തി​നെ​പ്പ​റ്റി ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. ചൈ​നീ​സ് സോ​ഷ്യ​ൽ​മീ​ഡി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​യ ടി​ക്‌ടോ​ക്ക്, ഹ​ലോ, ഷെ​യ​ർ​ഇ​റ്റ് തു​ട​ങ്ങി​യ​വ നി​രോ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു സാ​ധി​ക​യു​ടെ കു​റി​പ്പ്.

സാ​ധി​ക​യു​ടെ കു​റി​പ്പ് ഇ​ങ്ങ​നെ; ഒരുപാട് ​മെ​സേ​ജു​ക​ൾ വ​ന്നു. ടി​ക്‌ടോ​ക്, ഷെ​യ​റി​റ്റ്, ഹ​ലോ ഇ​തൊ​ന്നും ഇ​ല്ലാ​തെ ഇ​നി എ​ങ്ങ​നെ, എ​ന്ത് ചെ​യ്യും, എ​ന്നെ​ല്ലാം ചോ​ദി​ച്ചു​കൊ​ണ്ട്. ഞാ​ൻ ആ​ദ്യ​മാ​യി മൊ​ബൈ​ൽ​ഫോ​ണ്‍ കാ​ണു​ന്ന​ത് പ്ല​സ്ടു​വി​ന് പ​ഠി​ക്കു​ന്പോ​ഴാ​ണ്. അ​ത് കാ​ര്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഡി​ഗ്രി​ക്ക് വീ​ട് വി​ട്ട് കോ​യ​ന്പ​ത്തൂ​ർ പോ​യ​പ്പോ​ഴാ​ണ്. അ​താ​യ​ത്, ജീ​വി​ത​ത്തി​ന്‍റെ പ​കു​തി വ​ർ​ഷ​വും ഞാ​ൻ ജീ​വി​ച്ച​ത് ഫോ​ണ്‍ പോ​ലും ഇ​ല്ലാ​തെ​യാ​ണ്.

ആ ​ജീ​വി​ത​ത്തി​ന്‍റെ സു​ഖം അ​റി​യു​ന്നി​ട​ത്തോ​ളം​കാ​ലം, ഇ​ന്ന​ലെ ജീ​വി​ത​ത്തി​ൽ ക​യ​റി​ക്കൂ​ടി​യ ഒ​രു ആ​പ്ലി​ക്കേ​ഷ​നും അ​തി​ന്‍റെ ഉ​പ​യോ​ഗ​വും ഇ​ല്ലാ​യ്മ​യും ഒ​ന്നും എ​ന്നെ ബാ​ധി​ക്കി​ല്ല.

ആ​പ്പു​ക​ളും ഫോ​ളോ​വേ​ഴ്സും ലൈ​ക്കു​ക​ളും ഒ​ന്നു​മ​ല്ല ന​മ്മു​ടെ ജീ​വി​തം. ഇ​തി​നെ​ല്ലാം അ​പ്പു​റ​ത്ത് സ​ന്തോ​ഷ​ത്തി​ന്‍റെ അ​ന​ശ്വ​ര​മാ​യ ഒ​രു ലോ​ക​മു​ണ്ട്. അ​ത് ക​ണ്ടെ​ത്തേ​ണ്ട​ത് നാം ​സ്വ​യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.