ഹാ​സ്യ​ന​ട​ൻ, വി​ല്ല​ൻ, പി​ന്നെ നാ​യ​ക​ൻ
Saturday, July 4, 2020 7:21 PM IST
മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച സി​നി​മ തി​ര​നോ​ട്ടം (1978) ആ​യി​രു​ന്നു​വെ​ന്ന് മി​ക്ക​വ​ർ​ക്കും അ​റി​യാം. ലാ​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ ത​ന്നെ നി​ർ​മ്മാ​ണ സം​രം​ഭ​മാ​യ ഭാ​ര​ത് സി​നി ഗ്രൂ​പ്പ് ആ​ണ് ഈ ​ചി​ത്രം നി​ർ​മ്മി​ച്ച​ത്. സെ​ൻ​സ​ർ ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ത​ട​സ​ങ്ങ​ൾ മൂ​ലം ഈ ​ചി​ത്രം പു​റ​ത്തി​റ​ങ്ങി​യി​ല്ല.

മോ​ഹ​ൻ​ലാ​ൽ ഈ ​ചി​ത്ര​ത്തി​ൽ ഒ​രു ഹാ​സ്യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് എ​ത്ര പേ​ർ​ക്ക​റി​യാം. തി​ര​നോ​ട്ട​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ച്ച​ത് ഹാ​സ്യ​വേ​ഷ​മാ​യി​രു​ന്നു​വെ​ന്നാ​ണു ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ച്, പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തി​യ ആ​ദ്യ​ത്തെ സി​നി​മ മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ (1980) ആ​യി​രു​ന്നു. ആ ​ചി​ത്ര​ത്തി​ൽ വി​ല്ല​ൻ വേ​ഷ​മാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്. ശ​ങ്ക​ർ ആ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ൽ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. സം​വി​ധാ​നം ചെ​യ്ത​ത് ഫാ​സി​ലും. പി​ന്നീ​ട് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​വേ​ഷ​ങ്ങ​ൾ ചെ​യ്തു മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ന​ട​നാ​യി വ​ള​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.