ശ​രി​ക്കും മ​ടു​പ്പ് തോ​ന്നി: റോമ
Saturday, August 1, 2020 4:53 PM IST
മ​ല​യാ​ള​ത്തി​ൽ കു​റ​ച്ചു​കാ​ലം മു​ന്പു​വ​രെ തി​ള​ങ്ങി​നി​ന്ന താ​രം റോ​മ ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം മ​ട​ങ്ങി​യെ​ത്തു​ന്നു. വെ​ള്ളേ​പ്പം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ട​ങ്ങി​വ​ര​വ്. എ​ന്നാ​ൽ, ഈ ​സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

മ​ല​യാ​ള സി​നി​മ​യി​ൽ നാ​യി​ക​യാ​യും സ​ഹ​നാ​യി​ക​യാ​യും തി​ള​ങ്ങി​യ താ​ര​മാ​ണ് റോ​മ. നോ​ട്ട് ബു​ക്ക് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് മ​ല​യാ​ള ച​ല​ചി​ത്ര​രം​ഗ​ത്തേ​ക്ക് റോ​മ ചു​വ​ടു​വ​ക്കു​ന്ന​ത്. 2017-ൽ ​റി​ലീ​സ് ചെ​യ്ത സ​ത്യ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലാ​ണ് റോ​മ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ത​മി​ഴി​ലും തെ​ലു​ങ്കി​ലും മ​ല​യാ​ള​ത്തി​ലും സ​ജീ​വ​മാ​കു​ന്ന​തി​നി​ട​യി​ലാ​ണ് സി​നി​മ​യി​ൽ നി​ന്ന് താ​രം ഇ​ട​വേ​ള​യെ​ടു​ത്ത​ത്. അ​ഭി​ന​യ​മേ​ഖ​ല​യി​ലെ ഈ ​അ​പ്ര​ത്യ​ക്ഷ​മാ​ക​ലി​നെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യു​ക​യാ​ണ് റോ​മ.

സി​നി​മ മ​ടു​ത്ത​തു​കൊ​ണ്ടാ​ണ് സി​നി​മ​യി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ഒ​രേ ജ​നു​സി​ൽ​പ്പെ​ട്ട അ​ച്ചാ​യ​ത്തി വേ​ഷം, പ്ര​തി​നാ​യി​ക​യു​ടെ നി​ഴ​ലാ​ട്ട​മാ​ടു​ന്ന ഗ്ലാ​മ​ർ കാ​മു​കി വേ​ഷം തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് എ​നി​ക്ക് കൂ​ടു​ത​ലാ​യി വ​ന്നു​ചേ​രു​ന്ന​ത്. ഇ​ങ്ങ​നെ തു​ട​ർ​ച്ച​യാ​യി ഒ​രേ​പോ​ലെ​യു​ള്ള വേ​ഷ​ങ്ങ​ൾ തേ​ടി​യെ​ത്തി​യ​പ്പോ​ൾ ശ​രി​ക്കും മ​ടു​പ്പ് തോ​ന്നി. അ​തു​കൊ​ണ്ടാ​ണ് സി​നി​മ​യി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന​ത്.

ഇ​തി​നി​ടെ പ​ല​രും വി​ളി​ച്ചു. മി​ക​ച്ച ക്രൂ​വി​നൊ​പ്പ​മു​ള്ള, വ​ലി​യ സ്റ്റാ​ർ​സി​നൊ​പ്പ​മു​ള്ള ഒ​രു​പാ​ട് ചി​ത്ര​ങ്ങ​ൾ. പ​ക്ഷേ എ​നി​ക്കു കി​ട്ടി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ കാ​ന്പി​ല്ലാ​ത്ത​വ​യാ​യി​രു​ന്നു. അ​ന്നും ഇ​ന്നും സി​നി​മ​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ചി​ല ഡി​മാ​ൻ​ഡു​ക​ൾ എ​നി​ക്കു​ണ്ട്. - റോ​മ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.