ചാ​ർ​ലി​യു​ടെ അ​ഞ്ചാം​ വർഷത്തിൽ മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ടി​ന്‍റെ "നാ​യാ​ട്ട്'
Sunday, September 20, 2020 4:43 PM IST
വ​ൻ വി​ജ​യം നേ​ടി​യ ചാ​ർ​ലി​ക്കു ശേ​ഷം മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. "നാ​യാ​ട്ട്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​നാ​ണ് നാ​യ​ക​ൻ. ജോ​ജു ജോ​ർ​ജും നി​മി​ഷ സ​ജ​യ​നും മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ചി​ത്ര​ത്തി​ന്‍റെ അ​നൗ​ൺ​സ്മെ​ന്‍റ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. "ചി​ല​പ്പോ​ൾ വേ​ട്ട​ക്കാ​ര​ൻ ഇ​ര​യാ​യി മാ​റും' എ​ന്ന ടാ​ഗ്‌​ലൈ​നോ​ടെ​യാ​ണ് പോ​സ്റ്റ​ർ താ​രം പ​ങ്കു​വ​ച്ച​ത്.

'ജോ​സ​ഫി'​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ഷാ​ഹി ക​ബീ​ര്‍ ആ​ണ് നാ​യാ​ട്ടി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഷൈ​ജു ഖാ​ലി​ദ് ഛായാ​ഗ്ര​ഹ​ണ​വും മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

ഗോ​ള്‍​ഡ് കോ​യി​ന്‍ മോ​ഷ​ന്‍ പി​ക്ച​ര്‍ ക​മ്പ​നി​യു​ടെ ബാ​ന​റി​ല്‍ ര​ഞ്ജി​ത്തും പി.​എം. ശ​ശി​ധ​ര​നും ചേ​ര്‍​ന്നാ​ണ് ചിത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.