നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക് ചു​വ​ടു വ​ച്ച് മ​മ്ത മോ​ഹ​ൻ​ദാ​സ്
Wednesday, October 21, 2020 7:38 PM IST
നടിയും ഗായികയുമായ മ​മ്ത മോ​ഹ​ൻ​ദാ​സ് നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് ചുവടുവയ്ക്കുന്നു. മ​മ്ത​യും സു​ഹൃ​ത്തും സം​രം​ഭ​ക​നു​മാ​യ നോ​യ​ൽ ബെ​നും ചേ​ർ​ന്നാ​ണ് മ​മ്ത മോ​ഹ​ൻ​ദാ​സ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്ന പു​തി​യ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​നു തു​ട​ക്കം കു​റി​ച്ച​ത്.

സി​നി​മ​യി​ൽ നി​ന്ന് നേ​ടി​യ അം​ഗീ​കാ​ര​ങ്ങ​ൾ​ക്ക് ബ​ദ​ലാ​യി സി​നി​മ​യ്ക്ക് വേ​ണ്ടി ത​നി​ക്കെ​ന്തെ​ങ്കി​ലും തി​രി​ച്ചു കൊ​ടു​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​ത്തി​ൽ നി​ന്ന് ഉ​ട​ലെ​ടു​ത്ത​താ​ണ് പു​തി​യ സം​രം​ഭ​മെ​ന്ന് മ​മ്ത അ​റി​യി​ച്ചു.

സ്ത്രീ​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ത​ങ്ങ​ളു​ടെ പു​തി​യ പ്രോ​ജ​ക്ടി​ൽ, ല​ഭ്യ​മാ​യ സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ത​ങ്ങ​ളെ സ​മീ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും മ​മ്ത ചൂ​ണ്ടി​ക്കാ​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.