ഷേ​ണാ​യീ​സി​ന്‍റെ മ​ട​ങ്ങി​വ​ര​വ് ആ​ഘോ​ഷി​ക്കാ​ൻ "ദ ​പ്രീ​സ്റ്റ്"
Saturday, January 16, 2021 7:05 PM IST
പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും വീ​ണ്ടും തു​റ​ക്കു​ന്ന എ​റ​ണാ​കു​ള​ത്തെ ഷേ​ണാ​യീ​സ് തി​യറ്റ​റി​ലെ ആ​ദ്യ റി​ലീ​സ് ചി​ത്രം മ​മ്മു​ട്ടി​യു​ടെ "ദ ​പ്രീ​സ്റ്റ്". പു​തു​ക്കി പ​ണി​യു​ന്ന​തി​നു വേ​ണ്ടി നാ​ല് വ​ർ​ഷം മു​ന്പാ​ണ് തി​യ​റ്റ​ർ അ​ട​ച്ച​ത്. ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് ഷേ​ണാ​യീ​സ് വീ​ണ്ടും തു​റ​ക്കു​ന്ന​ത്.

"ദ ​പ്രി​സ്റ്റി"​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ പു​റ​ത്തി​റ​ക്കാ​ത്ത പോ​സ്റ്റ​ർ ഷേ​ണാ​യി​സി​ന്‍റെ മു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യും ആ​ർ ഡി ​ഇ​ല്ലു​മി​നേ​ഷ​ൻ​സ് പ്ര​സ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ ആ​ന്‍റോ​ ജോ​സ​ഫും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും വി. ​എ​ൻ. ബാ​ബു​വും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മിക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.