97ലെ ​ക​ഥ​യു​മാ​യി "ക​ള' യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി
Thursday, January 21, 2021 9:45 PM IST
ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി രോ​ഹി​ത് വി ​എ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന "ക​ള"​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ക്കി. ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്രം 97കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. ഭാ​ര്യ​യും, അഛ​നും, കു​ട്ടി​യു​മ​ട​ങ്ങു​ന്ന ഷാ​ജി​യെ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വീ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യാ​ണ് ചി​ത്ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ത്രി​ല്ല​ർ മൂ​ഡി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഒ​രു കു​ടും​ബ ചി​ത്ര​മാ​യി​രി​ക്കും "ക​ള" എ​ന്നാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന. ടൊ​വി​നോ തോ​മ​സി​നൊ​പ്പം ലാ​ൽ,ദി​വ്യ പി​ള്ള,ആ​രി​ഷ്, 18ആം ​പ​ടി ഫെ​യിം നൂ​ർ തു​ട​ങ്ങി​യ​വ​ർ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

യ​ദു പു​ഷ്പ​ക​ര​നും, രോ​ഹി​ത് വി ​എ​സും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഡ്വ​ഞ്ചേ​ഴ്സ് ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ ജൂ​വി​സ് പ്രൊ​ഡ​ക്ഷ​ൻ​സ് ഒ​രു​ക്കു​ന്ന ചി​ത്രം സി​ജു മാ​ത്യു​വും,നേ​വി​സ് സേ​വ്യ​റും ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.