സി​നി​മ സെ​റ്റി​ലെ ദു​ര​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞ് നടി രേ​വ​തി
Monday, June 14, 2021 4:21 PM IST
പ​ട്ന​ഗ​ർ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ല്‍ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ സം​സാ​രി​ച്ച ത​നി​ക്ക് ഒ​രു പു​തു​മു​ഖ ന​ടി ഉ​റ​ക്കെ ശ​ബ്ദി​ക്കു​ന്നു എ​ന്ന​തി​ന്‍റെ പേ​രി​ല്‍ ബു​ദ്ധി​മു​ട്ട് നേ​രി​ട്ട​താ​യി ന​ടി രേ​വ​തി സ​മ്പ​ത്ത്. സെ​റ്റി​ല്‍ ന​ട​ന്‍ ഷി​ജു, സം​വി​ധാ​യ​ക​ന്‍ രാ​ജേ​ഷ് ട​ച്ച്‍​റി​വ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്നും നേ​രി​ട്ട ദു​ര​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞാ​ണ് രേ​വ​തി​യു​ടെ പോ​സ്റ്റ്. ന​ട​ന്‍ ഷി​ജു​വി​നെ​ക്കു​റി​ച്ച് സി​നി​മാ​ഗ്രൂ​പ്പ് ആ​യ മൂ​വി​സ്ട്രീ​റ്റി​ല്‍ ഒ​രു പോ​സ്റ്റ് വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ സ്ക്രീ​ന്‍ ഷോ​ട്ടി​നൊ​പ്പ​മാ​ണ് രേ​വ​തി​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റ്.

രേ​വ​തി സ​മ്പ​ത്തി​ന്‍റെ പോ​സ്റ്റ്

മു​മ്പ് പ​ട്ന​ഗ​ർ എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​രി​ടേ​ണ്ടി വ​ന്ന അ​ബ്യൂ​സു​ക​ളെ കു​റി​ച്ച് #metoo വി​ൽ തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. അ​ന്ന് എ​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ട്രോ​മ​യ്ക്ക് കാ​ര​ണ​ക്കാ​രാ​യ​വ​രി​ൽ ഷി​ജു. എ.​ആ​ർ അ​ട​ക്ക​മു​ണ്ടാ​യി​രു​ന്നു. Patnagarh എ​ന്ന സി​നി​മ​യി​ൽ ഷി​ജു​വും ഭാ​ഗ​മാ​യി​രു​ന്നു. അ​വി​ടെ​യു​ണ്ടാ​യ ഒ​രു സം​ഭ​വം ഇ​വി​ടെ പ​ങ്കു വ​യ്ക്കു​ക​യാ​ണ്.

സെ​റ്റി​ൽ പ​ല​പ്പോ​ഴും അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നും, സെ​ക്ഷ്വ​ൽ /മെ​ന്റ​ൽ /വെ​ർ​ബ​ൽ അ​ബ്യൂ​സു​ക​ളെ എ​തി​ർ​ത്തു സം​സാ​രി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. പു​തു​മു​ഖ ന​ടി ഉ​റ​ക്കെ ശ​ബ്ദി​ക്കു​ന്നു എ​ന്ന​തി​ന്‍റെ പേ​രി​ൽ പ​ല​പ്പോ​ഴും ഹ​റാ​സ്മെ​ന്‍റു​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. ഒ​രു ദി​വ​സം തി​രി​ച്ചു സം​സാ​രി​ക്കേ​ണ്ടി വ​ന്ന​തി​ന്‍റെ അ​ന്ന് രാ​ത്രി 2 മ​ണി​യോ​ട​ടു​ത്ത് ഹേ​മ​ന്ത് ര​മേ​ശ് എ​ന്ന അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ മു​റി​ലെ​ത്തി വി​ളി​ച്ചു.

രാ​വി​ലെ സം​സാ​രി​ക്കാ​മെ​ന്ന​റി​യി​ച്ചി​ട്ടും വ​ല്ലാ​തെ നി​ർ​ബ​ന്ധി​ച്ച​തി​നെ തു​ട​ർ​ന്ന് നേ​രേ മു​ന്നി​ലു​ള്ള മു​റി​യി​ലേ​ക്ക് പോ​യി. അ​വി​ടെ രാ​ജേ​ഷ് ട​ച്ച്റി​വ​ർ, ഷി​ജു, തു​ട​ങ്ങി ചി​ല​ർ മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നെ കു​റ്റ​വി​ചാ​ര​ണ ചെ​യ്യാ​നും മെ​ന്‍റ​ലി ടോ​ർ​ച്ച​ർ ചെ​യ്യാ​നു​മാ​യി​രു​ന്നു അ​വ​ർ വി​ളി​ച്ച​ത്. എ​ന്തു​കൊ​ണ്ട് സെ​റ്റി​ൽ ശ​ബ്ദ​മു​യ​ർ​ത്തി, പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ഇ​ത്ര​യും ധി​ക്കാ​രം വേ​ണ്ട എ​ന്നാ​ക്കെ പ​റ​ഞ്ഞ് മാ​പ്പ് പ​റ​യാ​ൻ നി​ർ​ബ​ന്ധി​ച്ച​തി​ന്‍റെ മു​ന്നി​ൽ ഷി​ജു​വാ​യി​രു​ന്നു.

എ​നി​ക്ക് ഞാ​ൻ ചെ​യ്ത​തി​ൽ അ​ങ്ങേ​യ​റ്റം ശ​രി ആ​ണെ​ന്നും, ഇ​നി​യും ഇ​ങ്ങ​നെ ഉ​ണ്ടാ​യാ​ൽ ശ​ബ്ദം ഉ​യ​ർ​ത്തു​മെ​ന്നും, മാ​പ്പ് പോ​യി​ട്ട് ഒ​രു കോ​പ്പും ഞാ​ൻ പ​റ​യി​ല്ല എ​ന്ന​റി​ഞ്ഞ​പ്പോ​ൾ അ​വ​സാ​നം അ​യാ​ൾ എ​ന്തൊ​ക്കെ​യോ എ​ന്നെ നോ​ക്കി പു​ല​മ്പി,എ​ന്നി​ട്ട് Go and fuck yourself എ​ന്ന് അ​ല​റി​യ​തും അ​യാ​ളാ​ണ്. മാ​പ്പ് പ​റ​യി​പ്പി​ക്കാ​ൻ വേ​ണ്ട പ​ണി​യൊ​ക്കെ ആ ​റൂ​മി​ലെ ആ​ണു​ങ്ങ​ൾ ചെ​യ്തു. രാ​ജേ​ഷ് ട​ച്ച്റി​വ​ർ എ​ന്ന ഊ​ള​യെ സം​ര​ക്ഷി​ക്കാ​ൻ ഈ ​ഷി​ജു​വും, ഹേ​മ​ന്തും,ഹ​ർ​ഷ​യും തു​ട​ങ്ങി കു​റെ​യ​ണ്ണം ഉ​ണ്ടാ​യി​രു​ന്നു.

അ​വി​ട​ത്തെ പീ​ഢ​ന​ങ്ങ​ൾ സ​ഹി​ക്കാ​നാ​കാ​തെ ആ​ദ്യ ദി​ന​ങ്ങ​ളി​ലെ ഒ​രു ദി​വ​സം സ്റ്റെ​യ​റി​ൽ പ​ല​പ്പോ​ഴും ക​ര​ഞ്ഞു​ത​ള​ർ​ന്നി​രി​ക്കു​മ്പോ​ൾ ഷി​ജു പ​ല​പ്പോ​ഴും എ​ന്‍റെ മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും അ​വ​രോ​ടൊ​പ്പം ചേ​ർ​ന്ന് ഒ​രു സ്ത്രീ​യെ ഹ​റാ​സ്മെ​ന്‍റ് ചെ​യ്യു​ന്ന​തി​ൽ കൂ​ടെ നി​ന്ന​യാ​ൾ. ഇ​ന്ന​യാ​ൾ പു​തു​മു​ഖ​മാ​യി ക​ഷ്ട​പ്പെ​ട്ട് ക​ട​ന്നു​വ​ന്ന വ​ഴി​ക​ളു​ടെ ച​രി​ത്രം ആ​ഘോ​ഷി​ക്കു​മ്പോ​ൾ ഒ​രു​പാ​ട് പ്ര​തീ​ക്ഷ​ക​ളോ​ടെ സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ഒ​രു പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് കൂ​ട്ടു​നി​ന്നു എ​ന്ന കു​റ്റ​സ​മ്മ​തം കൂ​ടെ ന​ട​ത്ത​ണം.

പി​ന്നെ, ഷി​ജു​വി​നോ​ട് ഒ​രു കാ​ര്യം, അ​ന്ന് പ​റ​യാ​ൻ പ​റ്റി​യി​ല്ല. സി​നി​മ എ​ന്ന ഇ​ടം നി​ന്‍റെ​യൊ​ന്നും സ്വ​കാ​ര്യ സ്വ​ത്ത​ല്ല, art is a democratic space. പു​തി​യ​താ​യി ക​ട​ന്ന് വ​രു​ന്ന​വ​രി​ൽ നി​യൊ​ക്കെ ഇ​ങ്ങ​നെ വ്യാ​കു​ല​പ്പെ​ടേ​ണ്ട. എ​നി​ക്ക് അ​റി​യാം എ​ന്ത് ചെ​യ്യ​ണം എ​ന്ത് ചെ​യ്യ​ണ്ട എ​ന്നു​ള്ള​ത്. എ​നി​ക്ക് സി​നി​മ എ​ന്ന​ത് ഷി​ജു​വി​ന്‍റെ​യോ, രാ​ജേ​ഷ് എ​ന്ന ഊ​ള​യു​ടെ​യോ ഔ​ദാ​ര്യ​മ​ല്ല. ഈ ​ഇ​ട​ത്തി​ൽ ഞാ​ൻ എ​ങ്ങ​നെ ആ​ക​ണം എ​ന്നു​ള്ള​തി​ന് വ്യ​ക്ത​മാ​യ/ ക്രി​യാ​ത്മ​ക​മാ​യ കാ​ഴ്ച​പ്പാ​ടു​ള്ള സ്ത്രീ​യാ​ണ് ഞാ​നെ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ ഞാ​ൻ പ​റ​യു​ന്നു.

സ്വ​ന്തം അ​ഭി​മാ​നം പ​ണ​യം വെ​ച്ചും, നി​ല​പാ​ടു​ക​ൾ പ​ണ​യം​വെ​ച്ചും, ശ​ബ്ദം പ​ണ​യം വെ​ക്കാ​നു​മൊ​ക്കെ സി​നി​മ​യി​ൽ പി​ടി​ച്ച് നി​ൽ​ക്കാ​ൻ നി​ങ്ങ​ളൊ​ക്കെ ത​ന്ന ജീ​ർ​ണി​ച്ച ഉ​പ​ദേ​ശം വെ​റും മ​യി​ര് മാ​ത്ര​മാ​ണ് എ​നി​ക്ക്. ഈ ​ശ​ബ്ദ​ത്തി​ൽ ത​ന്നെ ഈ ​ഇ​ട​ത്തി​ൽ ഞാ​ൻ കാ​ണും, സി​നി​മ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും. നി​ങ്ങ​ൾ​ക്കൊ​ക്കെ ചെ​യ്യാ​ൻ പ​റ്റു​ന്ന​ത് അ​ങ്ങ് ചെ​യ്യ്...!!
Shame on MOVIE STREET for letting and making a space to celebrate these kind of abusers.
Unapologetically,
Revathy Sampath.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.