"ന​ന്ദി ജോ​ഷി സാ​റി​നോ​ടാ​ണ്'
Tuesday, July 26, 2022 5:38 PM IST
"പൊ​റി​ഞ്ചു മ​റി​യം ജോ​സ്' എ​ന്ന സി​നി​മ​യാ​ണ് ത​ന്‍റെ ജീ​വി​ത​ത്തി​ൽ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​തെ​ന്ന് ന​ടി നൈ​ല ഉ​ഷ. അ​തി​ന് മു​ൻ​പും സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സി​നി​മാ​ക്ക​രു​ടെ ഇ​ട​യി​ൽ​പ്പോ​ലും ഒ​രു വി​ല​യു​ണ്ടാ​ക്കി ത​ന്ന​ത് ഈ ​ചി​ത്ര​മാ​ണ്. അ​തി​ന് ജോ​ഷി സാ​റി​നോ​ടാ​ണ് ന​ന്ദി.

സി​നി​മ ചെ​യ്യു​ന്ന സ​മ​യ​ത്ത് ഇ​ത്ര​യു​മ​ധി​കം സ്വീ​കാ​ര്യ​ത ല​ഭി​ക്കു​മെ​ന്ന് വി​ചാ​രി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൾ ഒ​രു ഫോ​ട്ടോ ഇ​ട്ടാ​ൽ പോ​ലും മ​റി​യം എ​ന്ന് പ​റ​ഞ്ഞ് വ​രു​ന്ന മെ​സേ​ജു​ക​ൾ കാ​ണു​മ്പോ​ൾ ഒ​രു​പാ​ട് സ​ന്തോ​ഷ​മാ​ണ്.



ര​ണ്ട് വ​ർ​ഷ​ത്തി​നി​പ്പു​റം വീ​ണ്ടും ജോ​ഷി സാ​റി​ന്‍റെ സി​നി​മ​യു​ടെ പോ​സ്റ്റ​റി​ൽ ത​ന്‍റെ മു​ഖം വ​ന്നു. ഇ​തൊ​രു മ​ഹ​ത്താ​യ നി​മി​ഷ​മാ​ണെ​നി​ക്ക്. സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം ആ​ദ്യ​മാ​യി റൊ​മാ​ൻ​സ് ചെ​യ്യു​ന്ന സി​നി​മ​കൂ​ടി​യാ​ണ്. ഒ​രു​പ​ക്ഷെ സ്ക്രീ​നി​ലും അ​ത് ആ​ദ്യ​മാ​യി​രി​ക്കും.

സു​രേ​ഷേ​ട്ട​നെ മു​മ്പേ എ​നി​ക്ക​റി​യാം, പ​ക്ഷേ ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​പ്പോ​ഴാ​ണ്, അ​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്നും നൈ​ല ഉ​ഷ പ്ര​തി​ക​രി​ച്ചു.



"പാ​പ്പ​ൻ' എ​ന്ന പു​തി​യ ചി​ത്ര​ത്തി​ലാ​ണ് സു​രേ​ഷ് ഗോ​പി​യും നൈ​ല​യും ഒ​ന്നി​ക്കു​ന്ന​ത്. പൊ​റി​ഞ്ചു മ​റി​യം ജോ​സി​ന് ശേ​ഷം ജോ​ഷി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ൻ ഗോ​കു​ലും സു​പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.