ആ​ടു​ജീ​വി​തം റി​ലീ​സി​നൊ​രു​ങ്ങു​ന്നു; ചി​ത്രം ഒ​ക്ടോ​ബ​റി​ൽ തി​യ​റ്റ​റി​ലെ​ത്തും
Wednesday, March 22, 2023 3:43 PM IST
പൃ​ഥ്വി​രാ​ജ്-​ബ്ല​സി സ്വ​പ്ന​ചി​ത്രം ആ​ടു​ജീ​വി​തം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം ഒ​ക്ടോ​ബ​ർ 23ന് ​തി​യ​റ്റ​റി​ലെ​ത്തും. പൂ​ജ റി​ലീ​സാ​യാ​ണ് ചി​ത്രം തി​യ​റ്റ​റി​ലെ​ത്തു​ക. മാ​ജി​ക് ഫ്രെ​യിം​സ് ആ​ണ് സി​നി​മ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

ബെ​ന്യാ​മി​ന്‍റെ പ്ര​ശ​സ്ത നോ​വ​ലി​നെ ആ​ധാ​ര​മാ​ക്കി​യാ​ണ് ആ​ടു​ജീ​വി​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ജോ​ലി തേ​ടി പോ​യ ന​ജീ​ബ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ല്‍ പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പൃ​ഥ്വി​രാ​ജി​നെ കൂ​ടാ​തെ അ​മ​ലാ​പോ​ളും ശോ​ഭാ മോ​ഹ​നു​മാ​ണ് മ​ല​യാ​ള​ത്തി​ല്‍ നി​ന്നു​ള്ള മ​റ്റു താ​ര​ങ്ങ​ള്‍. എ.​ആ​ര്‍. റ​ഹ്‌​മാ​നാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. കെ.​എ​സ്. സു​നി​ലാ​ണ് ഛായാ​ഗ്രാ​ഹ​ക​ന്‍. പ്ര​ശാ​ന്ത് മാ​ധ​വ് ക​ലാ​സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ മേ​ക്ക​പ്പ്മാ​ന്‍ ര​ഞ്ജി​ത്ത് അ​മ്പാ​ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.