ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡ് 2022: മി​ക​ച്ച ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ; ന​ടി ദ​ർ​ശ​ന രാ​ജേ​ന്ദ്രൻ
Monday, May 22, 2023 3:05 PM IST
2022 ലെ ​മി​ക​ച്ച ന​ട​നു​ള്ള 46 -ാമ​ത് കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡി​ന് കു​ഞ്ചാ​ക്കോ ബോ​ബ​ൻ അ​ർ​ഹ​നാ​യി. അ​റി​യി​പ്പ്, ന്നാ ​താ​ന്‍ കേ​സ് കൊ​ട്, പ​ക​ലും പാ​തി​രാ​വും എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് പു​ര​സ്കാ​രം. ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​നാ​ണ് മി​ക​ച്ച ന​ടി (ചി​ത്രം: ജ​യ ജ​യ ജ​യ ഹേ, ​പു​രു​ഷ​പ്രേ​തം).

മി​ക​ച്ച സി​നി​മ​യാ​യി രാ​ജീ​വ് നാ​ഥ് സം​വി​ധാ​നം ചെ​യ്ത ഹെ​ഡ്മാ​സ്റ്റ​ർ, ശ്രു​തി ശ​ര​ണ്യം സം​വി​ധാ​നം ചെ​യ്ത ബി 32–44 ​എ​ന്നീ സി​നി​മ​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ശ്രീ​ലാ​ല്‍ ദേ​വ​രാ​ജ്, പ്രേ​മ പി.​തെ​ക്കേ​ക്ക് എ​ന്നി​വ​രാ​ണ് ഹെ​ഡ്മാ​സ്റ്റ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കെ.​എ​സ്എ​ഫ്ഡി​സി​യാ​ണ് ബി 32-44 ​വ​രെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

മി​ക​ച്ച ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നു​ള്ള ബ​ഹു​മ​തി രാ​ജീ​വ് നാ​ഥ്, ശ്രു​തി ശ​ര​ണ്യം എ​ന്നി​വ​ര്‍ പ​ങ്കി​ടും. മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ ആ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ന്‍ (ചി​ത്രം:​അ​റി​യി​പ്പ്).

കേ​ര​ള​ത്തി​ല്‍ സം​സ്ഥാ​ന അ​വാ​ര്‍​ഡ് ക​ഴി​ഞ്ഞാ​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ച് ജൂ​റി ക​ണ്ട് നി​ര്‍​ണ​യി​ക്കു​ന്ന ഒ​രേ​യൊ​രു ച​ല​ച്ചി​ത്ര​പു​ര​സ്‌​കാ​ര​മാ​ണി​ത്.

82 ചി​ത്ര​ങ്ങ​ളാ​ണ് ഇ​ക്കു​റി അ​പേ​ക്ഷി​ച്ച​ത്. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും ജൂ​റി ചെ​യ​ര്‍​മാ​നു​മാ​യ ഡോ.​ജോ​ര്‍​ജ് ഓ​ണ​ക്കൂ​റും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തേ​ക്കി​ന്‍​കാ​ട് ജോ​സ​ഫു​മാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.

ഡോ. ​ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍ ചെ​യ​ര്‍​മാ​നും തേ​ക്കി​ന്‍​കാ​ട് ജോ​സ​ഫ്, എം.​എ​ഫ്. തോ​മ​സ്, എ. ​ച​ന്ദ്ര​ശേ​ഖ​ര്‍, ഡോ.​അ​ര​വി​ന്ദ​ന്‍ വ​ല്ല​ച്ചി​റ, സു​കു പാ​ല്‍​ക്കു​ള​ങ്ങ​ര, അ​ഡ്വ. പൂ​വ​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, പ്ര​ഫ.​വി​ശ്വ​മം​ഗ​ലം സു​ന്ദ​രേ​ശ​ന്‍, ബാ​ല​ന്‍ തി​രു​മ​ല, ജി. ​ഗോ​പി​നാ​ഥ്, മു​ര​ളി കോ​ട്ട​യ്ക്ക​കം എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് അ​വാ​ര്‍​ഡു​ക​ള്‍ നി​ര്‍​ണ​യി​ച്ച​ത്.

കെ.​പി.​കു​മാ​ര​ന് ച​ല​ച്ചി​ത്ര​ര​ത്നം

സ​മ​ഗ്ര​സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് ന​ല്‍​കു​ന്ന ച​ല​ച്ചി​ത്ര ര​ത്നം പു​ര​സ്‌​കാ​രം മു​തി​ര്‍​ന്ന സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ കെ.​പി. കു​മാ​ര​ന് ന​ല്‍​കും.

റൂ​ബി ജൂ​ബി​ലി അ​വാ​ര്‍​ഡ് ക​മ​ല്‍​ഹാ​സ​ന്

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും മ​ല​യാ​ള​ത്തി​ലും 50 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി സി​നി​മ​യു​ടെ സ​ക​ല​മേ​ഖ​ല​ക​ളി​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന ക​മ​ല്‍​ഹാ​സ​ന് ക്രി​ട്ടി​ക്‌​സ് റൂ​ബി ജൂ​ബി​ലി അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.

ച​ല​ച്ചി​ത്ര​പ്ര​തി​ഭാ പു​ര​സ്‌​കാ​രം

അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ റൂ​ബി ജൂ​ബി​ലി തി​ക​യ്ക്കു​ന്ന ന​ട​ന്‍ വി​ജ​യ​രാ​ഘ​വ​ന്‍, ര​ണ്ടു​വ​ട്ടം മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ ബ​ഹു​മ​തി നേ​ടി​യ ന​ടി ശോ​ഭ​ന, ന​ട​ന്‍, ന​ര്‍​ത്ത​ക​ന്‍, ശ​ബ്ദ​ക​ലാ​കാ​ര​ന്‍ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം മു​പ്പ​ത്തെ​ട്ടു വ​ര്‍​ഷ​ത്തോ​ള​മാ​യി സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ വി​നീ​ത്,

മ​ല​യാ​ള സി​നി​മാ പോ​സ്റ്റ​ര്‍ രൂ​പ​ക​ല്‍​പ​ന​യി​ല്‍ വി​പ്ലവ​ക​ര​മാ​യ മാ​റ്റം കൊ​ണ്ടു​വ​ന്ന തി​ര​ക്ക​ഥാ​കൃ​ത്തു​കൂ​ടി​യാ​യ ഗാ​യ​ത്രി അ​ശോ​ക​ന്‍, സി​നി​മ​യ്ക്കു വേ​ണ്ടി ജീ​വി​ത​മു​ഴി​ഞ്ഞു​വ​ച്ച മു​തി​ര്‍​ന്ന ന​ട​ന്‍ മോ​ഹ​ന്‍ ഡി. ​കു​റി​ച്ചി എ​ന്നി​വ​ര്‍​ക്ക് ച​ല​ച്ചി​ത്ര പ്ര​തി​ഭാ​പു​ര​സ്‌​കാ​രം ല​ഭി​ക്കും.

മ​റ്റ് അ​വാ​ര്‍​ഡു​ക​ള്‍

മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്രം: വേ​ട്ട​പ്പ​ട്ടി​ക​ളും ഓ​ട്ട​ക്കാ​രും (നി​ർ​മാ​ണം : പാ​ര​ഡൈ​സ് മെ​ര്‍​ച്ച​ന്‍റ്സ് മോ​ഷ​ന്‍ പി​ക്ച​ര്‍ ക​മ്പ​നി)

മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍: രാ​രി​ഷ് ജി. ​കു​റു​പ്പ് (വേ​ട്ട​പ്പ​ട്ടി​ക​ളും ഓ​ട്ട​ക്കാ​രും)

മി​ക​ച്ച സ​ഹ​ന​ട​ന്‍ : ത​മ്പി ആ​ന്‍റ​ണി (ചി​ത്രം ഹെ​ഡ്മാ​സ്റ്റ​ര്‍), അ​ല​ന്‍​സി​യ​ര്‍ (ചി​ത്രം: അ​പ്പ​ന്‍)

മി​ക​ച്ച സ​ഹ​ന​ടി : ഹ​ന്ന റെ​ജി കോ​ശി (ചി​ത്രം: കൂ​മ​ന്‍) ഗാ​ര്‍​ഗ്ഗി അ​ന​ന്ത​ന്‍ (ചി​ത്രം: ഏ​ക​ന്‍ അ​നേ​ക​ന്‍)

മി​ക​ച്ച ബാ​ല​താ​രം: മാ​സ്റ്റ​ര്‍ ആ​കാ​ശ്‌​രാ​ജ് (ചി​ത്രം: ഹെ​ഡ്മാ​സ്റ്റ​ര്‍), ബേ​ബി ദേ​വ​ന​ന്ദ (ചി​ത്രം മാ​ളി​ക​പ്പു​റം)

മി​ക​ച്ച ക​ഥ: എം. ​മു​കു​ന്ദ​ന്‍ (ചി​ത്രം: മ​ഹാ​വീ​ര്യ​ര്‍)

മി​ക​ച്ച തി​ര​ക്ക​ഥ : ഷി​ഹാ​ബു​ദ്ദീ​ന്‍ പൊ​യ്ത്തും​ക​ട​വ്, സ​ണ്ണി ജോ​സ​ഫ് (ഭൂ​മി​യു​ടെ ഉ​പ്പ്), ശ്രു​തി ശ​ര​ണ്യം (ബി 32-44 ​വ​രെ)

മി​ക​ച്ച ഗാ​ന​ര​ച​യി​താ​വ് : വി​നാ​യ​ക് ശ​ശി​കു​മാ​ര്‍ (ഇ​നി ഉ​ത്ത​രം, മൈ ​നെ​യിം ഈ​സ് അ​ഴ​ക​ന്‍, ദ ​ടീ​ച്ച​ര്‍, കീ​ടം)

മി​ക​ച്ച സം​ഗീ​ത സം​വി​ധാ​നം : കാ​വാ​ലം ശ്രീ​കു​മാ​ര്‍, (ചി​ത്രം: ഹെ​ഡ്മാ​സ്റ്റ​ര്‍)

മി​ക​ച്ച പ​ശ്ചാ​ത്ത​ല സം​ഗീ​തം : റോ​ണി റാ​ഫേ​ല്‍ (ചി​ത്രം: ഹെ​ഡ്മാ​സ്റ്റ​ര്‍)

മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​ന്‍ : കെ.​എ​സ്. ഹ​രി​ശ​ങ്ക​ര്‍ (ഗാ​നം എ​ന്തി​നെ​ന്‍റെ നെ​ഞ്ചി​നു​ള്ളി​ലെ...​ചി​ത്രം: ആ​ന​ന്ദം പ​ര​മാ​ന​ന്ദം), എ​സ്. ര​വി​ശ​ങ്ക​ര്‍ (ഗാ​നം: മ​ഴ​യി​ല്‍...​ചി​ത്രം: മാ​ട​ന്‍)

മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക : നി​ത്യ മാ​മ്മ​ന്‍ (ഗാ​നം: ആ​യി​ര​ത്തി​രി.., ചി​ത്രം ഹെ​ഡ്മാ​സ്റ്റ​ര്‍)

മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​ന്‍ : ഏ​ബ്ര​ഹാം ജോ​സ​ഫ് (ചി​ത്രം: കു​മാ​രി)

മി​ക​ച്ച ചി​ത്ര​സ​ന്നി​വേ​ശ​ക​ന്‍ : ശ്രീ​ജി​ത്ത് സാ​രം​ഗ് (ചി​ത്രം: ജ​ന ഗ​ണ മ​ന)

മി​ക​ച്ച ശ​ബ്ദ​ലേ​ഖ​ക​ന്‍: വി​ഷ്ണു ഗോ​വി​ന്ദ്, അ​ന​ന്ത​കൃ​ഷ്ണ​ന്‍ ജെ., ​ശ്രീ​ശ​ങ്ക​ര്‍ (ചി​ത്രം: മ​ല​യ​ന്‍​കു​ഞ്ഞ്)

മി​ക​ച്ച ക​ലാ​സം​വി​ധാ​യ​ക​ന്‍ : ജ്യോ​തി​ഷ് ശ​ങ്ക​ര്‍ (ചി​ത്രം: അ​റി​യി​പ്പ്, മ​ല​യ​ന്‍​കു​ഞ്ഞ്)

മി​ക​ച്ച മേ​ക്ക​പ്പ്മാ​ന്‍ : അ​മ​ല്‍ ച​ന്ദ്ര​ന്‍ (ചി​ത്രം : കു​മാ​രി)

മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​രം: ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍ (ചി​ത്രം: പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട്)

മി​ക​ച്ച ജ​ന​പ്രി​യ ചി​ത്രം: ന്നാ ​താ​ന്‍ കേ​സ് കൊ​ട് (സം​വി​ധാ​നം: ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ പൊ​തു​വാ​ള്‍), മാ​ളി​ക​പ്പു​റം (സം​വി​ധാ​നം: വി​ഷ്ണു ശ​ശി​ശ​ങ്ക​ര്‍)

മി​ക​ച്ച ബാ​ല​ചി​ത്രം: ഫൈ​വ് സീ​ഡ്‌​സ് (സം​വി​ധാ​നം:​അ​ശ്വി​ന്‍ പി.എ​സ്.), സ്റ്റാ​ന്‍​ഡേ​ഡ് ഫൈ​വ് ബി (​സം​വി​ധാ​നം പി.​എം. വി​നോ​ദ് ലാ​ല്‍)

മി​ക​ച്ച ദേ​ശീ​യോ​ദ്ഗ്ര​ഥ​ന ചി​ത്രം: സൗ​ദി വെ​ള്ള​യ്ക്ക (സം​വി​ധാ​നം ത​രു​ണ്‍ മു​ര്‍​ത്തി)

മി​ക​ച്ച ജീ​വ​ച​രി​ത്ര സി​നി​മ : ആ​യി​ഷ (സം​വി​ധാ​നം : ആ​മി​ര്‍ പ​ള്ളി​ക്ക​ല്‍)

മി​ക​ച്ച ച​രി​ത്ര സി​നി​മ : പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് (സം​വി​ധാ​നം വി​ന​യ​ന്‍)

മി​ക​ച്ച പ​രി​സ്ഥി​തി ചി​ത്രം : വെ​ള്ള​രി​ക്കാ​പ്പ​ട്ട​ണം (സം​വി​ധാ​നം മ​നീ​ഷ് കു​റു​പ്പ്)​അ​ക്കു​വി​ന്റെ പ​ട​ച്ചോ​ന്‍ (സം​വി​ധാ​നം മു​രു​ക​ന്‍ മേ​ലേ​രി)

മി​ക​ച്ച ന​വാ​ഗ​ത പ്ര​തി​ഭ​ക​ള്‍

സം​വി​ധാ​നം : അ​നി​ല്‍​ദേ​വ് (ചി​ത്രം: ഉ​റ്റ​വ​ര്‍), ഇ​ന്ദു വി.​എ​സ്. (ചി​ത്രം 19 1 എ)

​അ​ഭി​ന​യം: അ​ഡ്വ ഷു​ക്കൂ​ര്‍, പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ (ചി​ത്രം: ന്നാ ​താ​ന്‍ കേ​സ് കൊ​ട്), ര​ഞ്ജി​ത് സ​ജീ​വ് (ചി​ത്രം: മൈ​ക്ക്), ആ​ഷി​ഖ അ​ശോ​ക​ന്‍ (മി​സിം​ഗ് ഗേ​ള്‍)

സ്‌​പെ​ഷ്യ​ല്‍ ജൂ​റി അ​വാ​ര്‍​ഡ്: മോ​ണ ത​വി​ല്‍ (ആ​യി​ഷ​യി​ലെ മ​മ്മ​യെ അ​വ​ത​രി​പ്പി​ച്ച വി​ദേ​ശ ന​ടി)

പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​രം

സം​വി​ധാ​നം: ചി​ദം​ബ​ര പ​ള​നി​യ​പ്പ​ന്‍ (ചി​ത്രം ഏ​ക​ന്‍ അ​നേ​ക​ന്‍), രോ​മാ​ഞ്ചം (സം​വി​ധാ​നം: ജി​ത്തു മാ​ധ​വ​ന്‍), തൂ​ലി​ക (സം​വി​ധാ​നം റോ​യി മ​ണ​പ്പ​ള്ളി​ല്‍), നി​പ്പ (സം​വി​ധാ​നം: ബെ​ന്നി ആ​ശം​സ), ഇ​ന്‍ ദ് ​റെ​യ്ന്‍ (സം​വി​ധാ​നം: ആ​ദി ബാ​ല​കൃ​ഷ്ണ​ന്‍)

അ​ഭി​ന​യം : ഹ​രി​ശ്രീ അ​ശോ​ക​ന്‍ (ചി​ത്രം അ​ന്ദ്രു ദ് ​മാ​ന്‍), എം.​എ.​നി​ഷാ​ദ് (ചി​ത്രം ഭാ​ര​ത് സ​ര്‍​ക്ക​സ്), ലു​ക്മാ​ന്‍ അ​വ​റാ​ന്‍ (ചി​ത്രം സൗ​ദി വെ​ള്ള​യ്ക്ക),

ബേ​സി​ല്‍ ജോ​സ​ഫ് (ചി​ത്രം: ജ​യ ജ​യ ജ​യ ഹേ), ​നി​ത്യ മേ​നോ​ന്‍ (ചി​ത്രം:19 1 ഏ), ​ഷൈ​ന്‍ ടോം ​ചാ​ക്കോ (ത​ല്ലു​മാ​ല, കു​മാ​രി, ഭാ​ര​ത സ​ര്‍​ക്ക​സ്), സോ​മു മാ​ത്യു (ചി​ത്രം: നൊ​മ്പ​ര​ക്കൂ​ട്), ടോ​ണി സി​ജി​മോ​ന്‍ (ചി​ത്രം : വെ​ള്ള​രി​ക്കാ​പ്പ​ട്ട​ണം)

സാ​മൂ​ഹി​ക​പ്ര​സ​ക്തി​യു​ള്ള ചി​ത്രം: ച​തി (സം​വി​ധാ​നം ശ​ര​ത്ച​ന്ദ്ര​ന്‍ വ​യ​നാ​ട്), കാ​യ്‌​പോ​ള (സം​വി​ധാ​നം: കെ.​ജി. ഷൈ​ജു), ചെ​ക്ക​ന്‍ (സം​വി​ധാ​നം: ഷാ​ഫി എ​പ്പി​ക്കാ​ട്)

2022ലെ ​മി​ക​ച്ച അ​ന്യ​ഭാ​ഷാ ചി​ത്ര​മാ​യി ലെ​യ്ക പ്രൊ​ഡ​ക്‌​ഷ​ന്‍​സ് നി​ർ​മി​ച്ച് ഗോ​കു​ലം മൂ​വീ​സ് വി​ത​ര​ണം ചെ​യ്ത മ​ണി​ര​ത്‌​ന​ത്തി​ന്‍റെ പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ -1 എ​ന്ന ചി​ത്ര​മാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.