‘സു​രേ​ശ​ന്‍റെ​യും സു​മ​ല​ത​യു​ടെ​യും ഹൃ​ദ​യ ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ’- ചി​ത്ര​ത്തി​ന് തു​ട​ക്കം
Monday, May 29, 2023 2:51 PM IST
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ സു​മ​തി ടീ​ച്ച​റു​ടെ​യും സു​രേ​ശേ​ട്ട​ന്‍റെ​യും സേ​വ് ദ ​ഡേ​റ്റ് വീ​ഡി​യോ​യ്ക്ക് പ​യ്യ​ന്നൂ​ർ കോ​ളേ​ജി​ൽ ക്ലൈ​മാ​ക്സ്. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ​യ്ക്ക് വേ​ണ്ടി​യാ​യി​രു​ന്നു ഇ​വ​രു​ടെ സേ​വ് ദ ​ഡേ​റ്റ് വീ​ഡി​യോ ഷൂ​ട്ട് ചെ​യ്ത​ത്.



‘സു​രേ​ശ​ന്‍റെ​യും സു​മ​ല​ത​യു​ടെ​യും ഹൃ​ദ​യ ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ’ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ ത​ന്നെ​യാ​ണ് ചിത്രത്തിന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​തും. പ​യ്യ​ന്നൂ​ർ കോ​ളേ​ജി​ൽ ഏ​റെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ പൂ​ജ ന​ട​ന്ന​ത്.

‘സു​രേ​ശ​ന്‍റെ​യും സു​മ​ല​ത​യു​ടെ​യും വി​വാ​ഹ വേ​ദി’ എ​ന്ന നി​ല​യി​ലാ​ണ് പൂ​ജ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. 'ന്നാ ​താ​ൻ കേ​സ് കൊ​ട്' എ​ന്ന ചി​ത്ര​ത്തി​ലെ ഏ​റെ പ്രേ​ക്ഷ​ക ​പ്രീ​തി​യാ​ർ​ജി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഇ​രു​വ​രും.



രാ​ജേ​ഷ് മാ​ധ​വ​നും ചി​ത്ര നാ​യ​രു​മാ​ണ് ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ സ്പി​ൻ ഓ​ഫ് ചി​ത്ര​മെ​ന്ന ഖ്യാ​തി​യു​മാ​യാ​ണ് ഈ ​ചി​ത്രം ഒ​രു​ങ്ങു​ന്ന​തെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.



ഏ​തെ​ങ്കി​ലും ഒ​രു സി​നി​മ​യി​ലെ നാ​യി​ക നാ​യ​ക​ന്മാ​ര​ല്ലാ​തെ​യു​ള്ള പ്ര​ത്യേ​ക ക​ഥാ​പാ​ത്ര​ങ്ങ​ളെ വ​ച്ചു ഒ​രു​ക്കു​ന്ന സി​നി​മ​ക​ളെ​യാ​ണ് സ്പി​ൻ ഓ​ഫ് എ​ന്ന് വി​ളി​ക്കു​ന്ന​ത്.

ഇ​മ്മാ​നു​വ​ൽ ജോ​സ​ഫ്, അ​ജി​ത് ത​ല​പ്പ​ള്ളി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ, ജെ​യ് കെ., ​വി​വേ​ക് ഹ​ർ​ഷ​ൻ എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ. സ​ബി​ൻ ഊ​രാ​ളു​ക്ക​ണ്ടി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.



പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ: കെ.​കെ. മു​ര​ളീ​ധ​ര​ൻ, എ​ഡി​റ്റ​ർ: ആ​കാ​ശ് തോ​മ​സ്, സം​ഗീ​തം: ഡോ​ൺ വി​ൻ​സെ​ന്‍റ്, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ: സു​ധീ​ഷ് ഗോ​പി​നാ​ഥ്. ആ​ർ​ട് ഡ​യ​റ​ക്‌​ഷ​ൻ: ജി​ത്തു സെ​ബാ​സ്റ്റ്യ​ൻ, മി​ഥു​ൻ ചാ​ലി​ശ്ശേ​രി,

സി​ങ്ക് സൗ​ണ്ട് –സൗ​ണ്ട് ഡി​സൈ​ൻ: അ​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ,സൗ​ണ്ട് മി​ക്സിം​ഗ്: സി​നോ​യ് ജോ​സ​ഫ്, ലി​റി​ക്സ്: വൈ​ശാ​ഖ് സു​ഗു​ണ​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ: ലി​ജി പ്രേ​മ​ൻ, സ്പെ​ഷ​ൽ കോ​സ്റ്റ്യൂം: സു​ജി​ത്ത് സു​ധാ​ക​ര​ൻ,



മേ​ക്ക് അ​പ്പ്: ലി​ബി​ൻ മോ​ഹ​ന​ൻ, സ്റ്റ​ണ്ട്സ്: മാ​ഫി​യ ശ​ശി.​ ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്‌​സ്: മ​നു ടോ​മി, രാ​ഹു​ൽ നാ​യ​ർ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ: ബി​നു മ​ണ​മ്പൂ​ർ, വി​എ​ഫ്എ​ക്സ്: എ​ഗ് വൈ​റ്റ്, സ്റ്റി​ൽ​സ്: റി​ഷാ​ജ് മു​ഹ​മ്മ​ദ്,

പോ​സ്റ്റ​ർ ഡി​സൈ​ൻ:​യെ​ല്ലോ​ടൂ​ത്ത്സ്, കൊ​റി​യോ​ഗ്രാ​ഫേ​ഴ്സ്: ഡാ​ൻ​സിം​ഗ് നി​ഞ്ച, ഷെ​റൂ​ഖ് ഷെ​റീ​ഫ്–​അ​ന​ഘ, റി​ഷ്ധാ​ൻ, പി​ആ​ർ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ്: വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.