ര​ണ്ടു പ​തി​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പ്; ജെ​ന്നി​ഫ​ര്‍ ലോ​പ​സും ബെ​ന്‍ അ​ഫ്ലി​ക്കും വി​വാ​ഹി​ത​രാ​യി
Monday, July 18, 2022 3:54 PM IST
പ്ര​ശ​സ്ത പോ​പ് ഗാ​യി​ക​യും ന​ടി​യു​മാ​യ ജെ​ന്നി​ഫ​ര്‍ ലോ​പ്പ​സും ഹോ​ളി​വു​ഡ് ന​ട​ൻ ബെ​ന്‍ അ​ഫ്ലി​ക്കും വി​വാ​ഹി​ത​രാ​യി. അ​മേ​രി​ക്ക​യി​ലെ ലാ​സ് വേ​ഗ​സി​ലാ​യി​രു​ന്നു വി​വാ​ഹം.

ഞ​ങ്ങ​ള്‍ അ​ത് ചെ​യ്തു. സ്‌​നേ​ഹം മ​നോ​ഹ​ര​വും ക്ഷ​മ​യു​ള്ള​തു​മാ​ണ്. 20 വ​ര്‍​ഷ​ത്തെ ക്ഷ​മ​യാ​ണ് ഞ​ങ്ങ​ളു​ടേ​ത്. ഞ​ങ്ങ​ളു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​യി. ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് ജെ​ന്നി​ഫ​ര്‍ കു​റി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ലാ​സ് വേ​ഗാ​സി​ല്‍ 2002-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ "ഗി​ഗ്ലി' എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് ജെ​ന്നി​ഫ​ര്‍ ലോ​പ്പ​സും ബെ​ന്‍ അ​ഫ്ലി​ക്കും ക​ണ്ടു​മു​ട്ടു​ന്ന​ത്. പ്ര​ണ​യ​ത്തി​ലാ​യ ഇ​രു​വ​രും 2003-ല്‍ ​വി​വാ​ഹ​ത​രാ​കു​മെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വ​ന്നു​വെ​ങ്കി​ലും 2004-ല്‍ ​ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞു.

എ​ന്നാ​ല്‍ വീ​ണ്ടും ഒ​ന്നി​ക്കു​മെ​ന്ന വാ​ര്‍​ത്ത ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തു​വ​ന്നി​രു​ന്നു. 52 വ​യ​സു​കാ​രി​യാ​യ ജെ​ന്നി​ഫ​റി​ന്‍റെ നാ​ലാം വി​വാ​ഹ​മാ​ണി​ത്. 49 വ​യ​സു​കാ​ര​നാ​യ ബെ​ന്നി​ന്‍റെ ര​ണ്ടാം വി​വാ​ഹ​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.