തന്റെ ഒരു ഷോര്‍ട്ട് ഫിലിമിന്റെ കഥയാണ് വിജയ്യുടെ ദളപതി 63യുടെ കഥയെന്ന് ആരോപണവുമായി നവാഗത സംവിധായകനായ ശിവ രംഗത്ത്. വിജയ് ചിത്രം ഇതോടെ വിവാദക്കുരുക്കിൽ പെട്ടിരിക്കുകയാണ്. തന്റെ കഥയാണെന്ന് പറഞ്ഞ് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനിലാണ് ശിവ സംവിധായകൻ അറ്റ്ലിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
വനിത ഫുട്ബോളുമായി ബന്ധപ്പെട്ട തന്റെ ഷോര്‍ട്ട് ഫിലിം സിനിമയാക്കാന്‍ നിരവധി പ്രൊഡക്ഷന്‍ കമ്പനികളെ സമീപിച്ചിരുന്നുവെന്നും അവര്‍ ആരെങ്കിലുമായിരിക്കും അറ്റ്ലിയ്ക്ക് കഥയുടെ ഐഡിയ നല്‍കിയതെന്നുമാണ് ശിവയുടെ ആരോപണം.
അതേസമയം ശിവയുടെ പരാതിയില്‍ അന്വേഷണം നടത്താനാവില്ലെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷന് അറിയിച്ചിരുന്നു. ആറു മാസമെങ്കിലും അംഗത്വമുളള മെമ്പര്‍മാരുടെ പരാതികള്‍ പരിശോധിക്കാനേ അസോസിയേഷന് കഴിയുകയുളളുവെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.
എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്സാണ് വിജയ്യുടെ പുതിയ ചിത്രം നിര്‍മിക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നു. ചിത്രം ദീപാവലി റിലീസായിട്ടാണ് തീയറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.