ജാ​തി​യും മ​ത​വും പ​റ​യു​ന്ന​വ​ർ​ക്ക് വോ​ട്ട് ന​ൽ​ക​രു​ത്: വി​ജ​യ് സേ​തു​പ​തി
Saturday, April 20, 2019 2:10 PM IST
ജാ​തി​യും മ​ത​വും പ​റ​ഞ്ഞ് വോ​ട്ടു ചോ​ദി​ക്കു​ന്ന​വ​ർ​ക്ക് വോ​ട്ട് ന​ൽ​ക​രു​തെ​ന്ന് മ​ക്ക​ൾ സെ​ൽ​വ​ൻ വി​ജ​യ് സേ​തു​പ​തി. സൂ​ക്ഷി​ച്ച് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും മ​ത​ത്തി​നു വേ​ണ്ടി വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​വ​രെ വി​ജ​യി​പ്പി​ക്ക​രു​തെ​ന്നും താ​രം പ​റ​ഞ്ഞു.

ഒ​രു പൊ​തു​വേ​ദി​യി​ൽ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. "വോ​ട്ടു ചെ​യ്യു​ന്പോ​ൾ നോ​ക്കി ചെ​യ്യ​ണം. സൂ​ക്ഷി​ച്ച് ചെ​യ്യ​ണം. ന​മ്മു​ടെ നാ​ട്ടി​ലൊ​രു പ്ര​ശ്നം, ന​മ്മു​ടെ കോ​ള​ജി​ലൊ​രു പ്ര​ശ്നം, ന​മ്മു​ടെ സു​ഹൃ​ത്തി​നൊ​രു പ്ര​ശ്നം, ന​മ്മു​ടെ സം​സ്ഥാ​ന​ത്തി​നൊ​രു പ്ര​ശ്നം എ​ന്ന് പ​റ​യു​ന്ന​രോ​ടൊ​പ്പം നി​ൽ​ക്ക​ണം. അ​ല്ലാ​തെ ന​മ്മു​ടെ ജാ​തി​ക്കൊ​രു പ്ര​ശ്നം, ന​മ്മു​ടെ മ​ത​ത്തി​നൊ​രു പ്ര​ശ്നം എ​ന്ന് പ​റ​യു​ന്ന​വ​രോ​ടൊ​പ്പം ഒ​രി​ക്ക​ലും നി​ൽ​ക്ക​രു​ത്. അ​ങ്ങ​നെ പ​റ​യു​ന്ന​വ​രൊ​ക്കെ എ​ല്ലാം ചെ​യ്തി​ട്ട് പൊ​ലീ​സ് കാ​വ​ലി​ൽ സു​ര​ക്ഷി​ത​രാ​യി​രി​ക്കും. അ​വ​സാ​നം കെ​ണി​യി​ൽ വീ​ഴു​ന്ന​ത് ന​മ്മ​ളാ​യി​രി​ക്കും. ഇ​ത് ഓ​ർ​ത്തു​വ​യ്ക്ക​ണം'-​വി​ജ​യ് സേ​തു​പ​തി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.