ജ​യ​ല​ളി​തയുടെ ജീവിതം വെബ് സീരിസാകുന്നു; നായിക ര​മ്യ കൃ​ഷ്ണ​ൻ
Tuesday, September 10, 2019 10:17 AM IST
ഇ​ന്ദ്ര​ജി​ത്ത് എം​ജി​ആ​ർ ആ​കു​ന്പോ​ൾ ര​മ്യ കൃ​ഷ്ണ​ൻ ജ​യ​ല​ളി​ത​യാ​കു​ന്നു. ച​ല​ച്ചി​ത്ര​താ​ര​വും മു​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ഗൗ​തം മേ​നോ​ൻ, പ്ര​ശാ​ന്ത് മു​രു​കേ​ശ​ൻ എ​ന്നി​വ​രൊ​ന്നി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ക്വീ​ൻ എ​ന്ന വെ​ബ്സീ​രീ​സി​ലാ​ണ് ഇ​ന്ദ്ര​ജി​ത്തും ര​മ്യ കൃ​ഷ്ണ​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല​ഭി​ന​യി​ക്കു​ന്ന​ത്.

ജൂ​ൺ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സ​ർ​ജാ​നോ ഖാ​ലി​ദും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. വെ​ബ്സീ​രീ​സി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ങ്ങി. അ​ഞ്ച് എ​പ്പി​സോ​ഡു​ക​ൾ ഗൗ​തം മേ​നോ​നും അ​ഞ്ച് എ​പ്പി​സോ​ഡു​ക​ൾ പ്ര​ശാ​ന്ത് മു​രു​കേ​ശ​നു​മാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ​ത്ത് എ​പ്പി​സോ​ഡു​ക​ൾ ഉ​ള്ള ആ​ദ്യ സീ​സ​ണി​ന്‍റെ പ്ര​തി​ക​ര​ണം അ​റി​ഞ്ഞ​തി​നു​ശേ​ഷം ര​ണ്ടാം സീ​സ​ൺ ആ​രം​ഭി​ക്കും.

ജ​യ​ല​ളി​ത​യു​ടെ സ്കൂ​ൾ കാ​ല​ഘ​ട്ടം മു​ത​ൽ എം​ജി​ആ​റി​ന്‍റെ പി​ൻ​ഗാ​മി​യാ​കു​ന്ന​തു​വ​രെ​യു​ള്ള ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.