അന്ധയായി നയൻതാര
Tuesday, September 17, 2019 9:56 AM IST
ന​യ​ൻ​താ​ര അ​ന്ധ​യാ​യി എ​ത്തു​ന്നു. നെ​ട്രി​ക​ണ്‍ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ന​യ​ൻ​താ​ര അ​ന്ധ​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. നെ​ട്രി​ക​ണ്‍ എ​ന്ന വാ​ക്കി​ന് ത​മി​ഴി​ൽ അ​ർ​ഥം മൂ​ന്നാം ക​ണ്ണ് എ​ന്നാ​ണ്. 1981 ൽ എ​സ്പി മു​ത്തു​രാ​മ​ൻ സം​വി​ധാ​നം ചെ​യ്ത് ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​യി എ​ത്തി​യ ചി​ത്ര​ത്തി​ന്‍റെ പേ​രാ​യി​രു​ന്നു നെ​ട്രി​ക​ണ്‍.

ഈ ​ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ര​ജ​നീ​കാ​ന്തും ത​ങ്ങ​ളു​ടെ ചി​ത്ര​ത്തി​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ക്കാ​ൻ സ​മ്മ​തം മൂ​ളി​യ​തോ​ടെ​യാ​ണ് ന​യ​ൻ​താ​ര​യു​ടെ പു​തി​യ ചി​ത്ര​ത്തി​നു നെ​ട്രി​ക​ണ്‍ എ​ന്ന പേ​രു വീ​ണ​ത്.

ബ്രെ​യി​ൽ ലി​പി​യി​ൽ ആ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ന​യ​ൻ​താ​ര​യു​ടെ 65-ാമ​ത്തെ ചി​ത്ര​മാ​ണ് നെ​ട്രി​ക​ണ്‍.മി​ലി​ൻ​ഡ് റാ​വു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​നാ​യ വി​ഘ്നേ​ശ് ശി​വ​ൻ ആ​ണ്.

വി​ജ​യ് നാ​യ​ക​നാ​കു​ന്ന ദീ​പാ​വ​ലി ചി​ത്രം ബി​ഗി​ൽ ആ​ണ് ന​യ​ൻ​താ​ര​യു​ടേ​താ​യി ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം. ഇ​തോ​ടൊ​പ്പം ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​യ 2020 പൊ​ങ്ക​ൽ റി​ലീ​സ് ചി​ത്ര​മാ​യ ദ​ർ​ബാ​റി​ലും താ​രം നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.