മി​ക​ച്ച ഭാ​വി​യു​ണ്ടെ​ന്ന് അ​ന്ന് വി​ജ​യ് പ​റ​ഞ്ഞു...
Wednesday, February 10, 2021 4:35 PM IST
ഇ​ള​യ ദ​ള​പ​തി വി​ജ​യ്‌​യു​ടെ മാ​സ്റ്റ​റി​ലൂ​ടെ തെ​ന്നി​ന്ത്യ​യി​ല്‍ വീ​ണ്ടും തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ന​ടി മാ​ള​വി​ക മോ​ഹ​ന്‍.

ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലെ ന​ടി​യു​ടെ ക​ഥാ​പാ​ത്രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ര​ജ​നീ​കാ​ന്ത് ചി​ത്രം പേ​ട്ട​യി​ലൂ​ടെ ത​മി​ഴി​ലെ​ത്തി​യ മാ​ള​വി​ക തു​ട​ര്‍​ന്നാ​ണ് വി​ജ​യു​ടെ നാ​യി​ക​യാ​യും അ​ഭി​ന​യി​ച്ച​ത്. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ പ​ട്ടം പോ​ലെ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു മാ​ള​വി​ക​യു​ടെ സി​നി​മാ അ​ര​ങ്ങേ​റ്റം. അ​തേ​സ​മ​യം മാ​സ്റ്റ​ര്‍ സ​മ​യ​ത്ത് ദ​ള​പ​തി വി​ജ​യ് ത​ന്നോ​ട് പ​റ​ഞ്ഞ കാ​ര്യം ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​ഭി​ന​യം തു​ട​ര​ണം, മി​ക​ച്ച ഭാ​വി​യു​ണ്ട് എ​ന്ന് അ​ദ്ദേ​ഹം ത​ന്നോ​ട് പ​റ​ഞ്ഞ​താ​യി ന​ടി പ​റ​യു​ന്നു. അ​ധി​കം സം​സാ​രി​ക്കാ​ത്ത ഒ​രാ​ളി​ല്‍ നി​ന്ന് വ​ന്ന ഈ ​ഒ​രു ക​മ​ന്‍റ് വ​ലു​ത​ല്ലേ. മാ​ള​വി​ക പ​റ​യു​ന്നു. അ​ടു​ത്ത സി​നി​മ ധ​നു​ഷി​ന്‍റെ ഡി​ഫോ​ര്‍ ത്രീ​യാ​ണെ​ന്നും ന​ടി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ എ​പ്രി​ല്‍ 13ന് ​റി​ലീ​സ് ചെ​യ്യേ​ണ്ടി​യി​രു​ന്ന ചി​ത്ര​മാ​യി​രു​ന്നു മാ​സ്റ്റ​ര്‍. എ​ല്ലാ​വ​രും വ​ലി​യ ത്രി​ല്ലി​ലാ​യി​രു​ന്നു ആ ​സ​മ​യ​ത്ത്. മാ​സ് റി​ലീ​സ് ആ​ഘോ​ഷി​ക്കാ​നു​ള​ള ഒ​രു​ക്ക​ത്തി​നി​ടെ​യി​ലാ​ണ് കോ​വി​ഡ് കാ​ര​ണം തി​യ​റ്റ​റു​ക​ളെ​ല്ലാം അ​ട​ച്ചി​ട​ലി​ലേ​ക്ക് പോ​യ​ത്- മാ​ള​വി​ക മോ​ഹ​ന​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ആ​ദ്യ ത​മി​ഴ് ചി​ത്ര​മാ​യ പേ​ട്ട​യി​ലെ റോ​ള്‍ തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ ഒ​രു മ​ടി​യു​മി​ല്ലാ​യി​രു​ന്നു. മു​ഴു​നീ​ള ക​ഥാ​പാ​ത്രം അ​ല്ലാ​യി​രു​ന്നെ​ങ്കി​ലും അ​തി​നു​ള​ള പ്രാ​ധാ​ന്യം തി​രി​ച്ച​റി​യാ​ന്‍ പ​റ്റി. -മാ​ള​വി​ക കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മാ​സ്റ്റ​റി​ല്‍ ചാ​രു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു മാ​ള​വി​ക അ​വ​ത​രി​പ്പി​ച്ച​ത്. മാ​ന​ഗ​രം, കൈ​ദി തു​ട​ങ്ങി​യ സി​നി​മ​ക​ള്‍​ക്ക് ശേ​ഷം ലോ​കേ​ഷ് ക​ന​ക​രാ​ജ് ഒ​രു​ക്കി​യ ചി​ത്ര​മാ​ണ് മാ​സ്റ്റ​ര്‍. വി​ജ​യ്ക്കും മാ​ള​വി​ക​യ്ക്കും പു​റ​മെ വി​ജ​യ് സേ​തു​പ​തി, അ​ര്‍​ജു​ന്‍ ദാ​സ്, ശാ​ന്ത​നു, ഗൗ​രി കി​ഷ​ന്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.