കോ​വി​ഡ് മു​ക്ത​യാ​യ​പ്പോ​ൾ നേ​രി​ട്ട​ത് ബോ​ഡി ഷെ​യി​മിം​ഗ്; പി​ന്നെ തി​രി​ച്ചു​വ​ര​വ്
Friday, February 12, 2021 5:09 PM IST
കൊ​വി​ഡ് രോ​ഗ​ത്തി​ല്‍ നി​ന്ന് മു​ക്ത​യാ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ത​മ​ന്ന​യ്ക്ക് സോ​ഷ്യ​ല്‍ മീ​ഡി​യ ലോ​ക​ത്തു​നി​ന്നു നേ​രി​ടേ​ണ്ടി വ​ന്ന​ത് തീ​ര്‍​ത്തും അ​നാ​രോ​ഗ്യ​ക​ര​മാ​യ ചി​ല പ്ര​തി​ക​ര​ണ​ങ്ങ​ളാ​യി​രു​ന്നു. രോ​ഗ​ബാ​ധ​യെ ത്തു​ട​ര്‍​ന്ന് കു​റ​ച്ചു വ​ണ്ണം വ​ച്ചി​രു​ന്നു. ഫി​റ്റ്‌​ന​സി​ന്‍റെ കാ​ര്യ​ത്തി​ല്‍ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യും ചെ​യ്യാ​ത്ത താ​ര​മാ​ണ് തെ​ന്നി​ന്ത്യ​യു​ടെ പ്രി​യ​ന​ടി ത​മ​ന്ന.

കൃ​ത്യ​മാ​യ ഡ​യ​റ്റും വ​ര്‍​ക്കൗ​ട്ടു​മെ​ല്ലാം ത​മ​ന്ന​യെ ഏ​റെ​ക്കാ​ലം സി​നി​മാ​മേ​ഖ​ല​യി​ല്‍ തു​ട​രാ​ന്‍ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. അ​ധി​ക​വും ഗ്ലാ​മ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ത​ന്നെ​യാ​ണ് താ​ര​ത്തി​ന് ല​ഭി​ച്ചി​ട്ടു​ള്ള​തും.

വ​ണ്ണം കൂ​ടി​യ ശേ​ഷം ക​ഠി​ന​മാ​യ വ​ർ​ക്കൗ​ട്ടി​ലൂ​ടെ താ​ര​സു​ന്ദ​രി പ​ഴ​യ രീ​തി​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. അ​ങ്ങ​നെ പു​തി​യ ഫോ​ട്ടോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​തോ​ടൊ​പ്പം വ​ണ്ണം കൂ​ടി​യ​തി​ന്‍റെ പേ​രി​ല്‍ ത​നി​ക്കെ​തി​രേ ചി​ല​ര്‍ "ബോ​ഡി ഷെ​യി​മിം​ഗ്' ന​ട​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യും ത​മ​ന്ന ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഇ​തൊ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത സ​മീ​പ​ന​മാ​ണെ​ന്നും വ്യ​ക്തി​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍ മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ത​ന്നെ ത​മ​ന്ന വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.