ഫോ​ട്ടോ വൈ​റ​ലാ​യി, തൃ​ഷ​യ്ക്ക് കു​രു​ക്ക്...
Wednesday, September 8, 2021 7:17 PM IST
തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍ നാ​യി​ക തൃ​ഷ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി. ന​ടി ആ​രാ​ധ​നാ​ല​യ​ത്തി​ല്‍ മ​ര്യാ​ദ ലം​ഘി​ച്ച് ന​ട​ന്നു​വെ​ന്ന​താ​ണ് വി​വാ​ദം. മ​ണി​ര​ത്‌​നം സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​ന്നി​യ​ന്‍ സെ​ല്‍​വ​ന്‍ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

മ​ണി​ര​ത്‌​ന​ത്തെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ലെ നാ​യി​ക​യ്ക്കെ​തി​രെ​യും പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. വ​മ്പ​ന്‍ താ​ര​നി​ര​യു​മാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് പൊ​ന്നി​യ​ന്‍ സെ​ല്‍​വ​ന്‍. ​ഐ​ശ്വ​ര്യ​റാ​യ് ആ​ണ് സി​നി​മ​യി​ലെ മ​റ്റൊ​രു നാ​യി​ക.

ച​രി​ത്ര സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി എ​ഴു​തി​യ നോ​വ​ലാ​ണ് സി​നി​മ​യാ​കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലും മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ലു​മാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. ഇ​ന്‍​ഡോ​റി​ല്‍ വ​ച്ച് ന​ട​ന്ന ഷൂ​ട്ടിം​ഗി​ലെ ഒ​രു ഫോ​ട്ടോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ന​ടി തൃ​ഷ​ക്കെ​തി​രേ ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​മ്പ​ല​ത്തി​ല്‍ ചെ​രു​പ്പ് ധ​രി​ച്ച് ന​ട​ന്നു എ​ന്നാ​ണ് തൃ​ഷ​ക്കെ​തി​രാ​യ ആ​രോ​പ​ണം.

ന​ടി ചെ​രു​പ്പ് ധ​രി​ച്ചു ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ക്കു​ന്ന ഫോ​ട്ടോ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​ത് നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വൈ​റ​ലാ​യി. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​ആ​വ​ശ്യം ഉ​യ​ര്‍​ന്ന​ത്. വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം വ്രണ​പ്പെ​ടു​ത്തി എ​ന്നാ​ണ് ആ​രോ​പ​ണം. തൃ​ഷ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ചു.

ഇ​ന്‍​ഡോ​റി​ലെ പു​രാ​ത​ന ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. തൃ​ഷ​യും ഐ​ശ്വ​ര്യ റാ​യി​യും ഒ​ന്നി​ച്ചു​ള്ള രം​ഗ​ങ്ങ​ളാ​ണ് ഇ​വി​ടെ വ​ച്ച് ഷൂ​ട്ട് ചെ​യ്ത​ത്. ഇ​തി​നി​ടെ ക്ഷേ​ത്ര​ത്തി​ല്‍ തൃ​ഷ ചെ​രുപ്പ് ധ​രി​ച്ചു ന​ട​ന്നു എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​ന്‍​ഡോ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ചു​വെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ദി​വ​സ​ങ്ങ​ള്‍​ക്കുമുന്പ് ഇ​തേ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് സെ​റ്റി​ല്‍ ഒ​രു കു​തി​ര ച​ത്ത​തു വി​വാ​ദ​മാ​യി​രു​ന്നു. മൃ​ഗ​സ്‌​നേ​ഹി​ക​ള്‍ സം​വി​ധാ​യ​ക​ന്‍ മ​ണി​ര​ത്‌​ന​ത്തി​നും നി​ര്‍​മാ​ണ ക​മ്പ​നി​ക്കു​മെ​തി​രേ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. യു​ദ്ധരം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കാ​ന്‍ നി​ര​വ​ധി കു​തി​ര​ക​ളെ ത​യാ​റാ​ക്കി നി​ര്‍​ത്തി​യി​രു​ന്നു. ഇ​തി​ലൊ​ന്നാ​ണ് ച​ത്ത​ത്. വേ​ണ്ട പ​രി​ച​ര​ണം ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് കു​തി​ര ച​ത്ത​ത് എ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം.

മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. മൃ​ഗ സ്‌​നേ​ഹി​ക​ളു​ടെ സം​ഘ​ട​ന​യാ​ണ് മ​ണി​ര​ത്‌​ന​ത്തി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. കു​തി​ര​ക​ളെ ഷൂ​ട്ടി​ംഗി​നാ​യി കൊ​ണ്ടു​വ​രേ​ണ്ട കാ​ര്യം ഇ​ന്ന​ത്തെ കാ​ല​ത്തി​ല്ല. സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ അ​ത്ര​യും പു​രോ​ഗ​മി​ച്ചി​ട്ടു​ണ്ട്. സി​നി​മാ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ഴ്ച​യാ​ണ് കു​തി​ര​യു​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​കാ​ന്‍ കാ​ര​ണം. പ്ര​തി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​യ്ക്കെ​തി​രെ​യും പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.