ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഹൻസിക മോട്ട്വാനി. അവസരങ്ങൾ ഇതുവരെ ഈ നടിക്കു ചോദിച്ചു വാങ്ങേണ്ടി വന്നിട്ടില്ല. കഴിവുകൊണ്ടും സൗന്ദര്യം കൊണ്ടും ഹൻസികയെ തേടി അവസരങ്ങൾ വന്നുകൊണ്ടിരിക്കുകയായിരുന്നു. തെലുങ്കിലും തമിഴിലും ഹിന്ദിയിലും ഹൻസിക തന്റെ കഴിവ് തെളിയിച്ചു.
എന്നാൽ ഹൻസികയുടെ ഈ സൗന്ദര്യം നാച്വറല്ല എന്നും, മുഖ സൗന്ദര്യവും ശരീര സൗന്ദര്യവും വർധിപ്പിക്കാൻ ഹൻസിക വിദേശത്ത് പോയി ശസ്ത്രക്രിയ നടത്തി എന്നും ചില ഓണ്‍ ലൈൻ മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകളിൽ ഒരു സത്യവും ഇല്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഹൻസിക വ്യക്തമാക്കി.
സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി അത്തരത്തിലൊരു ശസ്ത്രക്രിയയും ഞാൻ നടത്തിയിട്ടില്ല. ആളുകൾ എന്നെ കുറിച്ച് എന്ത് പറയുന്നു എന്ന കാര്യങ്ങളെ കുറിച്ച് ഞാനൊരിക്കലും ശ്രദ്ധ കൊടുക്കാറില്ല. അതുകൊണ്ട് ഇത്തരം ഗോസിപ്പുകൾ എന്നെ ബാധിക്കുന്നുമില്ല- ഹൻസിക വ്യക്തമാക്കി.
വിവാദങ്ങളെയും വിമർശനങ്ങളെയും മാറ്റി നിർത്തിയാൽ കരിയറിൽ തിരക്കിലാണ് ഹൻസിക. 100 എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ ഹൻസികയുടേതായി തിയറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മഹ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ ഹൻസിക. നടിയുടെ അൻപതാമത്തെ ചിത്രമാണ് മഹ. ഇത് കൂടാതെ തെലുങ്കിലും ചില സിനിമകൾ ഹൻസിക കരാർ ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.