തമിഴ് നടൻ സൂര്യക്കൊപ്പം മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് കാപ്പാൻ. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രത്തിൽ പ്രധാനമന്ത്രിയായിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. ഒാഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തിൽ റിലീസിനൊരുങ്ങുന്ന സിനിമ തമിഴിന് പുറേമ തെലുങ്കിലുമെത്തും.
തമിഴിൽ കാപ്പാൻ എന്നാണ് പേരെങ്കിൽ തെലുങ്കിൽ ബന്തോബാസ്റ്റ് എന്ന പേരിലാണ് ചിത്രമൊരുങ്ങുന്നത്. എസ്എസ് രാജമൗലിയാണ് കാപ്പാന്റെ തെലുങ്ക് ടൈറ്റിൽ ഇന്നലെ പുറത്തുവിട്ടത്. മോഹൻലാലും സൂര്യയുമുള്ള ചിത്രമടക്കമാണ് ടൈറ്റിൽ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.
കേരളത്തിലും തമിഴ്നാട്ടിലും വന്പൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായതിനാൽ നിമിഷ നേരം കൊണ്ടാണ് ടൈറ്റിൽ തരംഗമായിരിക്കുന്നത്. മോഹൻലാൽ പ്രധാനമന്ത്രിയാവുന്പോൾ ചന്ദ്രകാന്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്.
പ്രധാനമന്ത്രിയുടെ ബോഡിഗാർഡിലുള്ള എൻഎസ്ജി കമാൻഡോ ആയിട്ടാണ് സൂര്യ അഭിനയിക്കുന്നത്. ആര്യയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി എന്നിവരാണ് മറ്റ് താരങ്ങൾ. പ്രമുഖ നിർമാണ കന്പനിയായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.