HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
അഭിനയത്തിന്റെ കിക്ക് കിട്ടി, ഇനി ലീഡ് വേഷങ്ങളില്‍
Monday, January 9, 2023 3:25 PM IST
മഹേഷ് നാരായണനൊപ്പം ദിവ്യപ്രഭയുടെ മൂന്നാമതു സിനിമയാണ് അറിയിപ്പ്. ടേക്ക് ഓഫ് ചെയ്തപ്പോഴാണ് സിനിമയില്‍ മനസുറപ്പിക്കാനും തുടരാനും തോന്നിയതെന്ന് ദിവ്യപ്രഭ പറയുന്നു.
‘അത്രത്തോളം റിസേര്‍ച്ച് ചെയ്താണ് മഹേഷ് സ്ക്രിപ്റ്റ് എഴുതുന്നതും സിനിമ ചെയ്യുന്നതും. അഭിനേതാക്കള്‍ക്ക് സൂക്ഷ്മാംശങ്ങളൊടെ രത്നച്ചുരുക്കം പറഞ്ഞുകൊടുക്കുന്നതും രസകരമായാണ്. അറിയിപ്പിലെത്തിയപ്പോഴേക്കും മഹേഷിന്റെ റിഥം എനിക്കു കിട്ടിയിരുന്നു. അദ്ദേഹം പ്രതീക്ഷിക്കുന്നതെന്തെന്ന് ചിലപ്പോള്‍ ഒറ്റ നോട്ടത്തില്‍ നിന്നുതന്നെ എനിക്കു മനസിലാവും' - ദിവ്യപ്രഭ പറയുന്നു.
അറിയിപ്പിലേക്ക് എത്തിയത്...
കാരക്ടര്‍ വേഷങ്ങൾ ചെയ്യുന്നതിനിടെ ലീഡ് വേഷങ്ങളും വന്നിരുന്നു. പക്ഷേ, ആദ്യമായി ലീഡ് ചെയ്യുമ്പോള്‍ മികച്ച ടെക്നിക്കല്‍ ടീമിനും ക്രൂവിനും സംവിധായകനുമൊപ്പം ചെയ്യണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. മാലിക്കിനുശേഷം മഹേഷ് പറഞ്ഞ കഥയാണ് അറിയിപ്പ്.
എന്നോടു കഥ പറയുമ്പോള്‍ ബാങ്ക് ജീവനക്കാരിയായിരുന്നു രശ്മി. ഹരീഷിനു ജോലി മറ്റൊരിടത്തും. പിന്നീടു കഥാപശ്ചാത്തലം ഗ്ലൗസ് ഫാക്ടറിയിലേക്കും ഡല്‍ഹിയിലേക്കും മാറി. വിദേശത്തു തൊഴില്‍ തേടുന്ന മധ്യവര്‍ഗ ദമ്പതികളായി ഹരീഷും രശ്മിയും.
സിനിമ പറയുന്ന വിഷയം അറിഞ്ഞപ്പോള്‍ ഞാന്‍ ആവേശത്തിലായി. പക്ഷേ, ഭയമുണ്ടായിരുന്നു. കാരണം, ഞാന്‍ ആദ്യമായിട്ടാണ് ഏറെ ഉത്തരവാദിത്വമുള്ള വേഷം ചെയ്യുന്നത്. വളരെ തീവ്രമായ മാനസിക വിക്ഷോഭങ്ങളുള്ള കഥാപാത്രമാണ് രശ്മി.
കുഞ്ചാക്കോ ബോബനൊപ്പം...
എന്നോടു കഥ പറയുമ്പോള്‍ ഹരീഷിന്റെ വേഷത്തില്‍ ആരെന്ന് അറിയില്ലായിരുന്നു. പിന്നീട്, കുഞ്ചാക്കോ ബോബനാണെന്ന് അറിഞ്ഞപ്പോള്‍ ഇരട്ടി സന്തോഷമായി. ഹരീഷ് ഏറെ ഗ്രേ ഷേഡ് ഉള്ള കഥാപാത്രമാണ്. കുഞ്ചാക്കോ ബോബൻ അങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ തയാറായതു തന്നെ വലിയൊരു കാര്യമാണ്.
അദ്ദേഹം ഇതുവരെ ഒരു സിനിമയിലും ചെയ്യാത്ത ചില രംഗങ്ങൾ അറിയിപ്പിലുണ്ട്. ഞാൻ ഏറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു നടനാണ് അദ്ദേഹം. ഇനിയും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട്.
രശ്മിയാകാന്‍ തയാറെടുപ്പുകള്‍...
ഗ്ലൗസ് ഫാക്ടറിയിലെ സ്കില്‍ഡ് വര്‍ക്കറാണ് രശ്മി. അവിടത്തെ വര്‍ക്കറായി ഫീല്‍ ചെയ്യണം. കാക്കനാട് സ്പെഷല്‍ ഇക്കണോമിക് സോണില്‍ നിന്ന് ഗ്ലൗസ് മേക്കിംഗില്‍ പരിശീലനം നേടി.
ഷൂട്ടിംഗിനു രണ്ടു ദിവസം മുമ്പ് ഡല്‍ഹിയിലെ ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരുമായി ഇടപഴകാനും അവരുടെ ദിനചര്യയും ജോലിയും മനസിലാക്കാനും അവസരമുണ്ടായി. ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളല്ല, ഫാക്ടറിയില്‍ ജോലി ചെയ്യുന്നവര്‍ തന്നെയാണ് ഇതില്‍ വര്‍ക്കേഴ്സായി അഭിനയിച്ചത്.
രശ്മിയില്‍ നിന്നു പുറത്തുവരാന്‍ സമയമെടുത്തോ..?
കാരക്ടര്‍ വേഷങ്ങൾ ചെയ്യുന്പോൾ രണ്ടോ നാലോ ദിവസം പോയി അഭിനയിക്കും. കഥാപാത്രമെന്തെന്ന് അറിഞ്ഞു തുടങ്ങുമ്പോഴേക്കും ഷൂട്ടിംഗ് തീരും! ഇതില്‍ നേരത്തെ തിരക്കഥ ലഭിച്ചു. രശ്മിയെ കൃത്യമായി മനസിലാക്കി ആ ട്രാക്കിലായി. ആദ്യമായി 30 ദിവസം മുഴുനീള ലീഡ് വേഷത്തിൽ. എനിക്ക് അഭിനയത്തിന്റെ കിക്ക് കിട്ടിയ സിനിമയാണിത്.
ഷൂട്ടിംഗ് കഴിഞ്ഞ് ഒരാഴ്ചയിലധികം രശ്മി എന്നെ പിന്തുടര്ന്നിരുന്നു. നടത്തത്തിലും കരയുന്ന രീതിയിലും സംസാര ശൈലിയിലുമൊന്നും രശ്മിയില്‍ എന്റെ യാതൊന്നുമില്ല. മൊത്തത്തില്‍ മാറ്റിപ്പിടിക്കുമ്പോള്‍ വിശ്വസനീയമാകുമോ എന്ന് ആശങ്ക യുണ്ടായി. പ്രേക്ഷകര്‍ക്കു രശ്മിയെ ബോധ്യമായി എന്നറിഞ്ഞതോടെ ആ പേടി മാറി.
ലീഡ് വേഷം വൈകിയെങ്കിലും അറിയിപ്പിലൂടെ ലൊക്കാര്‍ണോയിൽ...
അറിയിപ്പ് ഫെസ്റ്റിവലിന് അയയ്ക്കുമെന്ന് അറിയാമായിരുന്നു. പക്ഷേ, അതു ലൊക്കാര്‍ണോയില്‍ എത്തിയതു സര്‍പ്രൈസായി. എന്നും കലാമൂല്യമുള്ള സിനിമകള്‍ക്കാണ് അവിടെ സെലക്ഷന്. ലൊക്കാര്‍ണോ യാത്ര ആവേശഭരിതമായിരുന്നു. എന്റെ ആദ്യ യൂറോപ്പ് ട്രിപ്പ്. വേള്‍ഡ് പ്രീമിയറിനു രണ്ടായിരത്തിലധികം പ്രേക്ഷകര്‍. മികച്ച നടിക്കുള്ള നോമിനേഷനില്‍ വന്നതുതന്നെ അവാര്‍ഡ് കിട്ടിയതുപോലെ.
അറിയിപ്പ് അഞ്ചാറു വര്‍ഷം മുമ്പാണ് എനിക്കു വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ചെയ്തതുപോലെ ചെയ്യാനാവില്ലായിരുന്നു. ചെറിയ റോളുകളെങ്കിലും ഇത്രയും കാലത്തെ അനുഭവങ്ങള്‍ അക്കാദമിക് പശ്ചാത്തലമില്ലാത്ത എനിക്കു രശ്മിയിലേക്ക് എത്താന്‍ സഹായകമായി. ഡൽഹി എന്ന ഫീൽ നിലനിർത്തിയ കാമറാമാൻ സാനു വർഗീസിന്റെ സപ്പോർട്ടും സഹായകമായി.
കാരക്ടര്‍ റോളുകളില്‍ സംതൃപ്തയായിരുന്നോ..?
ടേക്ക് ഓഫിലെ ജിന്‍സിയും കമ്മാരസംഭവത്തിലെ കമലയും തമാശയിലെ ബബിത ടീച്ചറും നിഴലിലെ ശാലിനിയുമെല്ലാം ഒരു സാദൃശ്യവും കണ്ടുപിടിക്കാനാവാത്ത വിധമുള്ള കഥാപാത്രങ്ങള്‍. പരമാവധി വേറെയായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ചെയ്ത കാരക്ടര്‍ വേഷങ്ങളിൽ ഞാന്‍ സംതൃപ്തയാണ്, ഹാപ്പിയാണ്.
രശ്മിയെ മാറ്റിനിര്‍ത്തിയാല്‍ എനിക്കു വെല്ലുവിളിയായി തോന്നിയതു മാലിക്കിലെ അയിഷയാണ്. സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും തിരുവനന്തപുരം ശൈലിയിലാണ് സംസാരം. എന്റെ സ്വദേശം തിരുവനന്തപുരമാണോ എന്നു ഫഹദ് മഹേഷിനോടു ചോദിച്ചിട്ടുണ്ട്.
തൃശൂരാണ് എന്റെ നാട്. കുറച്ചുനാളായി കൊച്ചിയിലാണ്. എന്റെ ഭാഷാശൈലി എവിടത്തേതുമല്ല. മാത്രമല്ല, പ്രായമേറിയ കഥാപാത്രമായിരുന്നു അത്. മാനറിസമെല്ലാം മൊത്തത്തില്‍ മാറ്റണം. സീന്‍ കുറവായിരുന്നുവെങ്കിലും ഞാന്‍ എന്ജോയ് ചെയ്ത സിനിമയാണു മാലിക്.
സിനിമയില്‍ നിന്നു സീരിയലിൽ, തിരിച്ചു വീണ്ടും സിനിമയിൽ...
ലോക്പാല്‍, നടന്, ഇതിഹാസ, കയല്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് കെ.കെ.രാജീവിന്റെ ഈശ്വരന് സാക്ഷിയായ് ചെയ്തത്. ബോബി, സഞ്ജയ് ആയിരുന്നു രചന. കനി കുസൃതി, പ്രേംപ്രകാശ് തുടങ്ങിയവര്‍ക്കൊപ്പം. 100-140 എപ്പിസോഡില്‍ കൂടില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു.
പിന്നെ, കെ.കെ. രാജീവ് സീരിയലുകളോടുള്ള ഇഷ്ടവും കൂടി പരിഗണിച്ചു. അതിനു സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയെങ്കിലും സീരിയലില്‍ തുടരാന്‍ തോന്നിയില്ല. മിനിമം 150 എപ്പിസോഡുള്ള സീരിയലിനായി ഒരു വര്‍ഷം അതില്‍ത്തന്നെ നില്ക്കുക ബോറിംഗായിരുന്നു. പിന്നെയും എനിക്കു സിനിമ ചെയ്യണമെന്നു തോന്നി. അങ്ങനെ ഒഡീഷനിലൂടെ ടേക്ക് ഓഫില്‍ എത്തി.
പൊളിറ്റിക്കല്‍ കറക്ട്നസില്‍ ശ്രദ്ധിക്കാറുണ്ടോ..?
ഏതു വേഷവും ചെയ്യും. കുറ്റകൃത്യം അല്ലെങ്കില്‍ മോശം പ്രവൃത്തി ചെയ്യുന്ന കഥാപാത്രമാണെങ്കിലും ചെയ്യും. നമ്മുടെ സമൂഹത്തിലും അത്തരം ആളുകളുണ്ടല്ലോ. എനിക്കു പെര്‍ഫോം ചെയ്യാനുണ്ടോ, വ്യത്യസ്തമായി ചെയ്യാനുണ്ടോ - അതാണു നോക്കുന്നത്.
യഥാര്‍ഥ ജീവിതത്തില്‍ എനിക്കു യാതൊരു ബന്ധവുമില്ലാത്ത വേഷങ്ങളില്‍ അത്തരം സാധ്യതകളുണ്ടാവും. പക്ഷേ, അവസാനം സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയം അതിനെ ന്യായീകരിക്കുന്നതോ മഹത്വവത്കരിക്കുന്നതോ ആണെങ്കില്‍ ആ സിനിമ ഞാന്‍ ചെയ്യില്ല.
സിനിമകള്‍ തെരഞ്ഞെടുക്കുന്നത്...
ചില സിനിമകള്‍ ചില സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാം എന്നു വിചാരിച്ചു ചെയ്യുന്നതാണ്. ട്രാഫിക് മുതല്‍ രാജേഷ് പിള്ളയോടു തുടങ്ങിയ ഇഷ്ടത്തിലാണ് ചെറിയ വേഷമാണെങ്കിലും വേട്ട ചെയ്തത്. ചില ഡയലോഗുകളോ പെര്‍ഫോമന്‍സ് സാധ്യതയോ പരിഗണിച്ചു ചെയ്ത സിനിമകളുമുണ്ട്. പ്രതി പൂവന്‍കോഴിയില്‍ രണ്ടു ദിവസത്തെ ഷൂട്ടിംഗ് മാത്രം. പ്രാധാന്യമുള്ളതായി വെറും ഒരു സീന്‍.
പക്ഷേ, ഇനി അത്തരമൊരു വേഷം എന്നെ തേടിവരണമെന്നില്ല. തമാശ തൊട്ട് കുറച്ചുകൂടി പ്രാധാന്യമുള്ള വേഷങ്ങളാണ് നോക്കുന്നത്. ഇനി കൂടുതല്‍ പെർഫോമൻസ് സാധ്യതകളുള്ളതും കേന്ദ്ര കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്. അറിയിപ്പിനു ശേഷം അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ആത്മവിശ്വാസം കൂടിയിട്ടുണ്ട്.
ഡോണ്‍ പാലത്രയുടെ ഫാമിലിയിൽ...
ഫാമിലിയില്‍ വളരെ രസകരമായ കഥാപാത്രമാണ്. വിനയ് ഫോര്‍ട്ടിന്റെ കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റി നില്ക്കുന്നവരില് ഒരാള്‍. മാത്യു തോമസ്, അഭിജ ശിവകല, നില്‍ജ തുടങ്ങിയവരുമുണ്ട്. ചിത്രം നോട്ടര്‍ദാം ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
Latest News
നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു
നിപ; മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടി മാറ്റി
ജമ്മുകാഷ്മീരിൽ നിന്നും ഡൽഹിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിച്ചു
സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി
അതിർത്തിയിൽ പാക് ഷെൽ ആക്രമണം; മരണ സംഖ്യ രണ്ടായി
Latest News
നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു
നിപ; മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടി മാറ്റി
ജമ്മുകാഷ്മീരിൽ നിന്നും ഡൽഹിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിച്ചു
സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി
അതിർത്തിയിൽ പാക് ഷെൽ ആക്രമണം; മരണ സംഖ്യ രണ്ടായി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top