ലോക് ഡൗണ്‍ കാലത്തു പ്രേക്ഷകരുടെ മനസ് നിറയ്ക്കുന്ന ഷോര്‍ട്ട് ഫിലിമായി "ക്വാറന്റൈൻ' ശ്രദ്ധ നേടുന്നു. സിനിമാപഠിതാക്കളുടെ സംഘടനയായ ഫസ്റ്റ് ക്ലാപ്പിന്റെ നേതൃത്വത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയത്. ഉള്ളുലയ്ക്കുന്ന പ്രമേയം, തീക്ഷണമായ ഭാവമുഹൂര്ത്തങ്ങളോടെ അവതരിപ്പിച്ച ഷോര്‍ട്ട് ഫിലിം പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു.
വിവിധ സ്ഥലങ്ങളിലിരുന്നൊരുക്കിയ കലാസൃഷ്ടിയെന്ന നിലയിലും കൈയടക്കത്തോടെ അണിയിച്ചൊരുക്കിയ ഹ്രസ്വ സിനിമയെന്ന നിലയിലും ക്വാറന്റൈന് വേറിട്ടുനില്‍ക്കും. യൂട്യൂബില്‍ ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
സംവിധായകന് വീട്ടിലിരുന്നുകൊണ്ട് അഭിനേതാക്കള്‍ക്ക് നിര്‍ദേശം നല്‍കുകയും, അവരെ കൊണ്ട് ആ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിപ്പിച്ച ശേഷം ക്രോഡീകരിച്ച് എഡിറ്റര്‍ക്ക് അയച്ച് കൊടുത്തുമാണ് ഹ്രസ്വചിത്രം ഒരുക്കിയത്. പ്രമോദ് കൃഷ്ണന് സംവിധാനം ചെയ്ത ചിത്രം കാണുന്നവരുടെ ഹൃദയം തൊടുമെന്നുറപ്പ്.
രശ്മി ഷാജൂണ്‍ തിരക്കഥ രചിച്ച ചിത്രം ലോക് ഡൗണില്‍ കുടുങ്ങിയ കുടുംബത്തിന്റെ സങ്കടനിമിഷങ്ങളാണ് അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് ആഗ്നേയ് കാര്യാല്‍. സംഗീതം ഷിമിത് ശിവന്, കോ ഓര്‍ഡിനേഷന്‍ സജീന്ദ്രന് കൊമ്മേരി.
മീനാക്ഷി വിമലേഷ്, വിമലേഷ്, പ്രിയ ബിനോയി, ആനന്ദ് ബാല്‍, ലതാ സതീഷ്, സതീഷ് അമ്പാടി, ഷബിത, ഹാഷിം കോര്മത് തുടങ്ങിയവർ ഹ്രസ്വ ചിത്രത്തിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.