ഏതൊരാളുടേയും മനസിലേക്ക് പാഞ്ഞടുക്കുന്ന ഒരു കുഞ്ഞുചിത്രമാണ് "ഡ്രീം മദർ'. സാധാരണ തുടക്കവും മനസിലുടക്കുന്ന ഒടുക്കവും സമ്മാനിച്ച് സംവിധായകൻ പ്രണവ് കൃഷ്ണ പ്രേക്ഷകരുടെ മനം കവരുകയാണ്. സംഭാഷണങ്ങളില്ലാതെ പശ്ചാത്തല സംഗീതത്തിന്റെ അകന്പടിയോടെയാണ് ചിത്രം യു ട്യൂബിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
ഒരു സ്ത്രീയുടെ മനസ് തൊട്ടറിയുന്ന ദൃശ്യങ്ങളാണ് ചിത്രത്തിലുടനീളം കാണുക. ലിജിൻ ബാംബിനോ ഒരുക്കിയ പശ്ചാത്തല സംഗീതം നമ്മോട് സംസാരിക്കുകയും ജിക്കു ജേക്കബ് പീറ്റർ പകർത്തിയ ദൃശ്യങ്ങൾ ഏവരിലേക്കും ആഴ്ന്നിറങ്ങുകയും കൂടി ചെയ്യുന്പോൾ ഡ്രീം മദർ യു ട്യൂബിൽ കാഴ്ചക്കാരുടെ എണ്ണം കൂട്ടി കൂട്ടി മൂന്നേറുകയാണ്.
തുടക്കം കാണുന്പോൾ ഒടുക്കം ചുമ്മാ അങ്ങ് ഊഹിച്ച് മുഴുവൻ കാണാതെ പോയാൽ നഷ്ടം നിങ്ങൾക്ക് തന്നെയാണ്. കാരണം ഒടുക്കത്തിലാവും ഈ കുഞ്ഞ് ചിത്രം നിങ്ങളുടെ മനസ് കവരുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.