"പുലരിയിൽ അച്ഛന്‍റെ...' - അകക്കണ്ണിന്‍റെ വെളിച്ചത്തിൽ അനന്യക്കുട്ടി പാടി
Monday, June 22, 2020 10:59 AM IST
ക്യാ​പ്റ്റ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം പ്ര​ജേ​ഷ് സെ​ൻ- ജ​യ​സൂ​ര്യ കൂ​ട്ടു​കെ​ട്ടി​ൽ ഒരുക്കു​ന്ന വെ​ള്ളം എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. "പുലരിയിൽ അച്ഛന്‍റെ..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാഴ്ചപരിമിതിയുള്ള അ​ന​ന്യ എന്ന അ​ഞ്ചാം ക്ലാ​സു​കാ​രിയാണ്. നി​തീ​ഷ് ന​ടേ​രി​യു​ടെ വ​രി​ക​ൾ​ക്ക് ബി​ജി​പാ​ൽ സം​ഗീ​തം ന​ൽ​കി​യിരിക്കുന്നു.

കു​റ​ച്ച് നാ​ൾ​ മു​ൻ​പ് കണ്ണൂർ ധർമശാല അന്ധവിദ്യാലയത്തിൽ കൂ​ട്ടു​കാ​ർ​ക്കി​ട​യി​ലി​രു​ന്ന് അ​ന​ന്യ പാ​ടി​യ പാ​ട്ട് ആ​സ്വാ​ദ​ക​രെ​ല്ലാം ഏ​റ്റെ​ടു​ത്തി​രു​ന്നു.​ ഇ​ത് സി​നി​മ​യി​ലേ​ക്കും അ​ന​ന്യ​ക്ക് വ​ഴി തു​റക്കുകയായിരുന്നു. യൂട്യൂബിലൂടെ പുറത്തുവിട്ട ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ ഇപ്പോൾ വൈറലായി മാറിക്കഴിഞ്ഞു.

ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ​യെ ​കൂ​ടാ​തെ ​സം​യു​ക്താ മേ​നോ​ൻ, സി​ദ്ദി​ക്ക്, ഇ​ന്ദ്ര​ൻ​സ്, ബൈ​ജു, ശ്രീ​ല​ക്ഷ്മി, പ്രി​യ​ങ്ക, സ്നേ​ഹ പ​ലി​യേ​രി, ഇ​ട​വേ​ള ബാ​ബു, ജോ​ണി ആന്‍റണി, വെ​ട്ടു​ക്കി​ളി പ്ര​കാ​ശ​ൻ, നി​ർ​മ​ൽ പാ​ലാ​ഴി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ഉ​ണ്ണി ചെ​റു​വ​ത്തൂ​ർ, ബാ​ബു അ​ന്നൂ​ർ, മി​ഥു​ൻ, സീ​നി​ൽ സൈ​നു​ദ്ധീ​ൻ, മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ, ജി​ൻ​സ് ഭാ​സ്ക​ർ, ബേ​ബി ശ്രീ​ല​ക്ഷ്മി ​എ​ന്നി​വ​ർ​ക്കൊ​പ്പം മു​പ്പ​തോ​ളം പു​തു​മു​ഖ​ങ്ങ​ളും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 

ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​ടെ യ​ഥാ​ർഥ ജീ​വി​ത​മാ​ണ് സി​നി​മ​യി​ലൂ​ടെ പ​റ​യു​ന്ന​ത്. ഫ്ര​ണ്ട്‌ലി പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെ ബാ​ന​റി​ൽ ജോ​സ്കു​ട്ടി മ​ഠ​ത്തി​ൽ, യ​ദു കൃ​ഷ്ണ, ര​ഞ്ജി​ത്ത് മ​ണ​ബ്ര​ക്കാ​ട്ട് എ​ന്നി​വ​ർ ​ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ചിത്രം സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സ് ആ​ണ് വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.