1948ല്‍​നി​ന്ന് 2019ലേ​ക്ക് ഒ​രു യാ​ത്ര; ടൈം ​മെ​ഷി​ന്‍റെ ക​ഥ പ​റ​യു​ന്ന കി​ടി​ല​ൻ ഹ്ര​സ്വ​ചി​ത്രം
Thursday, June 25, 2020 9:39 AM IST
മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ അ​ധി​കം പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്തൊ​രു പ്ര​മേ​യ​വു​മാ​യി മ​ക​രം 20, 1194 എ​ന്ന ഹ്ര​സ്വ​ചി​ത്രം ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ടൈം ​മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ച് 1948ല്‍​നി​ന്ന് 2019ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന സ​മ​യ​സ​ഞ്ചാ​രി​ക​ളാ​യ ദ​മ്പ​തി​മാ​രു​ടെ ക​ഥ പ​റ​യു​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ശ്യാം ​നാ​രാ​യ​ണ​ന്‍ ടി.​കെ ആ​ണ്.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ വ​ധം പോ​ലു​ള്ള ചി​ല ച​രി​ത്ര സം​ഭ​വ​ങ്ങ​ളും ചി​ത്ര​ത്തി​ല്‍ പ്ര​തി​പാ​ദി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ത​ണ്ണീ​ര്‍​മ​ത്ത​ന്‍ ദി​ന​ങ്ങ​ള്‍, അ​ള്ളു രാ​മേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ വി​നീ​ത് വാ​സു​ദേ​വ​ന്‍, അ​നു​ശ്രീ മാ​ധ​വ​ന്‍, ത​രു​ണ്‍ പ​ര​മേ​ശ്വ​ര​ന്‍, നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, ഗീ​ത എ.​കെ തു​ട​ങ്ങി​യ​വ​ര്‍ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം എം.​ടി. വി​നീ​ത് ഭാ​സ്‌​ക​ര്‍, സം​വി​ധാ​ന​സ​ഹ​ക​ര​ണം ചി​ന്തു ജോ​സ്, എ​ഡി​റ്റിം​ഗ് മു​ഹ്സി​ന്‍ പി.​എം, പ​ശ്ചാ​ത്ത​ല​സം​ഗീ​തം വി​ഷ്ണു ശി​വ​ശ​ങ്ക​ര്‍, ശ​ബ്ദ​സ​ന്നി​വേ​ശം അ​ഖി​ല്‍ അ​നി​ല്‍​കു​മാ​ര്‍, ച​മ​യം നീ​നു പ​യ്യാ​ന​ക്ക​ല്‍ എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.