ചികയാൻ നില്ക്കേണ്ട, പൊള്ളും: സുരേഷ് ഗോപിക്ക് ജന്മദിനസമ്മാനമായി കാവൽ ടീസർ
Friday, June 26, 2020 11:46 AM IST
സു​രേ​ഷ് ഗോ​പി​യു​ടെ അ​റു​പ​ത്തി​യൊ​ന്നാം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ആ​രാ​ധ​ക​ർ​ക്ക് ആ​ഘോ​ഷ​മാ​യി കാ​വ​ൽ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. രാ​വി​ലെ ഒ​മ്പ​തി​ന് ഗു​ഡ്‌വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ടീ​സ​ർ പു​റ​ത്തു​വി​ട്ട​ത്. താ​ര​ത്തി​ന്‍റെ മാ​സ് ഡ​യ​ലോ​ഗു​മാ​യെ​ത്തി​യ ടീ​സ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. സുരേഷ് ഗോപിക്ക് ആശംസകൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി ടീസർ ഫേസ്ബുക്കിൽ റിലീസ് ചെയ്തു.

ക​സ​ബ​യ്ക്കു ശേ​ഷം നി​ഥി​ൻ ര​ൺ​ജി​പ​ണി​ക്ക​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​യ കാ​വ​ലി​ൽ സു​രേ​ഷ് ഗോ​പി ര​ണ്ട് ഗെ​റ്റ​പ്പു​ക​ളി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ര​ൺ​ജി പ​ണി​ക്ക​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന താ​രം. സാ​യ ഡേ​വി​ഡാ​ണ് നാ​യി​ക.

ഗു​ഡ്‌വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജ് ചി​ത്രം നി​ർ​മി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.