"എന്‍റെ കോ​ഴി​യെ നി​ങ്ങ​ള്‍ പ​കു​ത്തോ​ളി​ന്‍, പ​ക്ഷേ...'- കോ​ഴി​പ്പ​ങ്കി​നു പു​തി​യ മാ​ന​ങ്ങ​ളു​മാ​യി ക​വ​ര്‍ സോംഗ്
Saturday, November 14, 2020 7:09 PM IST
പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ അ​ഭി​ര​മി​ക്കു​ന്ന സ​മ​കാ​ലി​ക ഇ​ന്ത്യ​യു​ടെ ക​പ​ട രാ​ഷ്ട്രീ​യ​ത്തി​നെ​യും അ​തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും വി​മ​ര്‍​ശി​ച്ച് സ​ച്ചി​ദാ​ന​ന്ദ​ന്‍ എ​ഴു​പ​തു​ക​ളി​ല്‍ എ​ഴു​തി​യ കോ​ഴി​പ്പ​ങ്ക് ഗാ​ന​ത്തി​ന്‍റെ ക​വ​ര്‍ വേ​ര്‍​ഷ​നു ചു​വ​ടു​പി​ടി​ച്ച് മോ​ഷ​ന്‍ ഗ്രാ​ഫി​ക്‌​സ് ക​വ​ര്‍ വീ​ഡി​യോ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് യു​വ ക​ലാ​കാ​ര​നാ​യ അ​ഖി​ല്‍​രാ​ഗ്.

അ​ധി​കാ​രി​ക​ള്‍ ന​ല്‍​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളെ കോ​ഴി​യോ​ട് ഉ​പ​മി​ച്ചാ​ണ് ക​വി​ത ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്‍റെ കോ​ഴി​യെ നി​ങ്ങ​ള്‍ പ​കു​ത്തോ​ളി​ന്‍. പ​ക്ഷേ, അ​തി​ന്‍റെ കൊ​ക്ക്, പൂ​വ്, ക​ണ്ണ്, കാൽ, വി​ര​ൽ, ന​ഖം, തു​ട​യു​ട​ല്‍, കു​ര​ല്‍, ക​ര​ള്‍, കു​ട​ല്‍, പ​പ്പ്, പൂ​ട, വാ​ല്, പു​ത്ത​രി​യ​ങ്കം എ​ന്നി​വ എ​നി​ക്ക് ത​രൂ എ​ന്നാ​ണ് ക​വി​ത​യി​ലു​ള്ള​ത്.

ഇ​തെ​ല്ലാം ചേ​രു​ന്ന​താ​ണ് ഒ​രു കോ​ഴി. ഇ​തെ​ല്ലാം എ​നി​ക്ക് ത​ന്നി​ട്ട് കോ​ഴി​യെ നി​ങ്ങ​ള്‍ എ​ടു​ത്തോ​ളൂ എ​ന്ന് പ​റ​യു​ന്ന​തി​ല്‍ എ​ന്ത​ര്‍​ത്ഥ​മാ​ണു​ള്ള​തെ​ന്നു​ള്ള ചോ​ദ്യ​മാ​ണ് വീ​ഡി​യോ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. വ​ര്‍​ത്ത​മാ​ന​കാ​ല​ത്തിന്‍റെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ ച​ല​ന​ങ്ങ​ളെ ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യും ചോ​ദ്യം ചെ​യ്യു​ക​യു​മാ​ണ് ഈ ​വീ​ഡി​യോ​യി​ലൂ​ടെ.

കോ​ഴി​പ്പ​ങ്ക് എ​ന്ന ക​വി​തയു​ടെ കാ​ലി​ക പ്രാ​ധാ​ന്യ​മാ​ണ് ഇ​ങ്ങ​നെ ഒ​രു ക​വ​ര്‍ ഒ​രു​ക്കാ​ന്‍ കാ​ര​ണ​മെ​ന്നു അ​ഖി​ല്‍​രാ​ഗ് പ​റ​യു​ന്നു. പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ത​ന്നു ഒ​രു ദേ​ശ​ത്തെ ജ​ന​ത​യെ മാ​യി​ക ലോ​ക​ത്തു മാ​ത്രം നി​ര്‍​ത്തു​ന്ന ഭ​ര​ണസം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​ന്നി​വി​ടെ​യു​ള്ള​ത്.

ഇ​ത്ത​രം സ​മകാ​ലി​ക സം​ഭ​വ​ങ്ങ​ളെ ചോ​ദ്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ച് ഗാ​ന​ത്തി​ലൂ​ടെ ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യാ​ണ് കോ​ഴി​പ്പ​ങ്കി​ലൂ​ടെ. അ​തി​നാ​യി മോ​ഷ​ന്‍ ഗ്രാ​ഫി​ക്‌​സ് സാ​ധ്യ​ത​യെ വീ​ഡി​യോ​യി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു എ​ന്നും വി​ഡി​യോ​യു​ടെ ആ​ശ​യം, എ​ഡി​റ്റിംഗ്, മോ​ഷ​ന്‍ ഗ്രാ​ഫി​ക്‌​സ്, ശ​ബ്ദ​സ​ന്നി​വേ​ശം എ​ന്നി​വ നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന അ​ഖി​ല്‍​രാ​ഗ് പ​റ​യു​ന്നു.

സു​ഭാ​ഷ് കു​മാ​ര​സ്വാ​മിയാണ് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്നത്. വി​ഡി​യോ​യി​ല്‍ വി​പി​ന്‍​ദാ​സാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്കൊ​പ്പം പോ​ള്‍ വ​ര്‍​ഗീ​സ്, ഗീ​തു വേ​ണു​ഗോ​പാ​ല്‍, ആ​സി​ഫ് മു​ഹ​മ്മ​ദ്, ആ​ദി​ത്യ എ​ന്നി​വ​രു​ടെ ക്രൂ​വാ​ണ് വീ​ഡി​യോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.