ശ്രീ​നാ​ഥ് ഭാ​സി​യു​ടെ "മു​ത്തം നൂ​റു​വി​ധം' എ​ത്തു​ന്നു; ടൈ​റ്റി​ൽ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി
Saturday, November 21, 2020 2:46 PM IST
ശ്രീ​നാ​ഥ് ഭാ​സിയെ നായകനാക്കി ഗിരീഷ് മനോ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "മു​ത്തം നൂ​റു​വി​ധ'​ത്തിന്‍റെ ടൈ​റ്റി​ൽ ടീ​സ​ർ എത്തി. നടന്മാരായ പൃ​ഥ്വി​രാ​ജും ആ​സി​ഫ് അ​ലി​യും അ​ജു വ​ർ​ഗീസും സംവിധായകൻ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സും ചേ​ർ​ന്നാണ് ടീസർ പു​റ​ത്തി​റ​ക്കിയത്.

നീ ​കോ ഞ ​ചാ, ല​വ കു​ശ എന്നീ ചിത്രങ്ങൾക്കു ശേഷം ഗിരീഷ് മനോ ഒരുക്കുന്ന "മു​ത്തം നൂ​റു​വി​ധം' ഒ​രു പ്ര​ണ​യ ക​ഥ​യാ​ണ് ഇ​ത്ത​വ​ണ പ​റ​യു​ന്ന​ത്. സം​ഗീ​ത​ത്തി​ന് വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്രത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം ന​വാ​ഗ​ത​നാ​യ മു​ന്ന പി ​എ​സ് ആ​ണ്.

എ​റ​ണാ​കു​ളം, വ​ർ​ക്ക​ല, ആ‌​സാം, ലേ ​ല​ഡാ​ക് എ​ന്നി​വി​ടങ്ങ​ളി​ലായി ചി​ത്രീ​ക​ര​ണം ഉടൻ ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.